ഇ – കവിയും ചിത്രകാരനും സ്‌കൂളിനെ ഓർമ്മിക്കുമ്പോൾ

എഴുതിയ സ്‌കൂൾ

വരച്ച സ്‌കൂൾ

ജീവിതമാണ്‌

കുഴൂർ വിത്സന്റെ

സി. സുധാകരന്റെ

ഈ സമാഹാരം.

എഴുതിയതും വരച്ചതും പുസ്‌തകത്തിലുണ്ടെങ്കിലും ഇതിനു കാരണമായ സ്‌കൂളെവിടെ?

അത്‌ കൈവിട്ടു പോയിരിക്കുന്നു. പകരം എഴുത്തും വരയും കാണുന്നു. നിശ്ചയമില്ലാത്തത്‌. ആ സ്‌കൂളുകളിൽ ഓരോരുത്തരും പഠിച്ച സ്‌കൂൾ കാണുന്നു. പക്ഷേ ആ സ്‌കൂളിനൊപ്പം എത്താൻ കഴിയുന്നുണ്ടോ?

കുട്ടികളെക്കൊണ്ടും അദ്ധ്യാപക&അദ്ധ്യാപികമാരെക്കൊണ്ടും സ്‌കൂൾ എഴുതിച്ചാലും വരച്ചാലും ഇതുതന്നെയായിരിക്കും ഫലം.

സ്‌കൂൾ കൈവിട്ടുപോയിരിക്കുന്നു. അക്ഷരങ്ങളിലും നിറങ്ങളിലും രേഖകളിലും പ്രത്യക്ഷപ്പെടുന്ന സ്‌കൂൾ വേറൊന്നാണ്‌. അവയിലെല്ലാം സ്‌കൂളിന്റെ പരിസരമുണ്ടാകും-ക്ലാസ്‌ മുറികളും കുട്ടികളും അദ്ധ്യാപകരും അദ്ധ്യാപികമാരും മൂത്രപ്പുരയും സൈക്കിളും മൈതാനങ്ങളും ചൂരലും ബ്ലാക്ക്‌ ബോർഡും ഒക്കെയുണ്ടാകും. പക്ഷെ അവരനുഭവിച്ച സ്‌കൂളെവിടെ? അതിനുത്തരമുണ്ടാവില്ല. അതുകൊണ്ടാണ്‌ എഴുതിയ, വരച്ച സ്‌കൂളിലേക്ക്‌ ഇവരെല്ലാം പ്രവേശിക്കുന്നത്‌. ഇല്ലാത്ത നിറങ്ങളും ഇല്ലാത്ത അക്ഷരങ്ങളും ഇവിടെ ഒരു പ്രത്യേക ലോകം നിർമ്മിക്കുന്നു. ആ ലോകത്തിന്റെ തിളക്കം അവരെ മൂടുന്നു. അയഥാർത്ഥം ഓരോ മനസ്സും ആവശ്യപ്പെടുന്നു. അവിടെ നിരാശ ഇല്ലല്ലോ.

എഴുതിയ, വരച്ച സ്‌കൂളിന്റെ പൂർവ്വരൂപം എവിടെ താനെന്ന്‌ ചോദിക്കുന്നുണ്ടാകും. അതിന്റെ നിരാശയ്‌ക്ക്‌ അന്ത്യമില്ല. എഴുത്തും വരയും അതൊന്നും അറിയാതെ സ്‌കൂളിനെ ആവർത്തിക്കും. അതുചൂണ്ടിക്കൊണ്ട്‌ ഞങ്ങളുടെ സ്‌കൂൾ എന്ന്‌ സമർത്ഥരായ വിദ്യാർത്ഥി&വിദ്യാർത്ഥിനികളും അദ്ധ്യാപക&അദ്ധ്യാപികമാരും പറയും. അസമർത്ഥർ ആ സ്‌കൂൾ മറക്കും.

ഈ അസമർത്ഥരെപ്പോലെയാണ്‌ ഏതിന്റെയും യാഥാർത്ഥ്യം. അതൊരിക്കലും പുറത്തുവരില്ല. അത്‌ റിഹേഴ്‌സൽ ഇല്ലാതെ ടാങ്കർ ലോറിക്കടിയിൽ ആവിഷ്‌ക്കരിക്കുന്നപോലെയാണ്‌. എവിടെയോ മറഞ്ഞു കിടക്കുകയാണ്‌ അതിന്റെ യഥാർത്ഥ ആവിഷ്‌ക്കാരം. കലഹം, ഏകാന്തത, പ്രണയം ഒക്കെ, ഇതിലുണ്ട്‌. ബാല്യത്തിന്റെ മാജിക്കുകളും പിണക്കങ്ങളും ഇതിലുണ്ട്‌. പക്ഷേ അമ്മയുടെ തുണിപ്പെട്ടിയിലെ കുറയുന്ന നാണയങ്ങളെക്കുറിച്ചുളള വേവലാതിയെവിടെ? അക്ഷരങ്ങളിലെ, വരകളിലെ സ്‌കൂളിന്‌ അത്‌ കണ്ടെത്താനാവില്ല. അത്‌ സ്‌കൂളിനെ മേലെ നിറങ്ങളാൽ, അക്ഷരങ്ങളാൽ നിർമ്മിച്ച സ്‌കൂളിനെ വെളിപ്പെടുത്തുകയായിരിക്കും.

പരാജയപ്പെട്ടതും ആശ്രയമില്ലാത്തതുമായ ആ സ്‌കൂൾ എവിടെയെന്ന്‌ ഈ വരച്ച&എഴുതിയ സ്‌കൂളിന്‌ ചോദിക്കാൻ കഴിയില്ല. അക്ഷരങ്ങളുടെയും നിറങ്ങളുടെയും രേഖകളുടെയും വിധിയാണത്‌; ഓരോ മനുഷ്യന്റെയും.

അറ്റമില്ലാതെ ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്‌ അത്‌ ഓരോരുത്തരും. അവരങ്ങിനെ അക്ഷരങ്ങളും നിറങ്ങളും വശങ്ങളിലേക്ക്‌ ചെരിച്ചും ഫ്രെയിമുകൾ ഇല്ലാതാക്കിയും പൊതുസ്ഥലത്തുനിന്നും യഥാർത്ഥ്യത്തിലേക്ക്‌ വരാൻ ശ്രമിക്കും-ഇവിടെ സ്‌കൂൾ തകരുന്നുണ്ട്‌.

ഈ ശ്രമത്തിലും യാഥാർത്ഥ്യം കണ്ടെന്നുവരില്ല. അങ്ങനെ ശ്രമിച്ചുകൊണ്ടിരിക്കും. അങ്ങനെ ചിതറിത്തെറിച്ച സ്‌കൂളിൽ നിന്ന്‌ മറ്റൊന്ന്‌.

വരകളും അക്ഷരങ്ങളും അടക്കി നിങ്ങളോട്‌ പറയും ‘ഇ’ എന്ന്‌ ഇടറി.

യൂണിഫോമില്ലാത്ത കുട്ടിയുടെ വിക്കൽ “ഇതെന്റെ സ്‌കൂളല്ല”

കുഴൂർ വിത്സണും സി. സുധാകരനും ആ കുട്ടിയെപ്പോലെ പറയുന്നു. “ഇതെന്റെ സ്‌കൂളല്ല”.

നിങ്ങൾ ബാഗും കുടയും വാട്ടർ ബോട്ടിലുമെടുത്ത്‌ ആ പഴയ സ്‌കൂൾ വിടുന്നു. പുതിയ സ്‌കൂളിലേക്ക്‌.

ഇ,

കുഴൂർ വിത്സൺ (കവി)& സി. സുധാകരൻ(ചിത്രകാരൻ),

പാപ്പിയോൺ പ്രസിദ്ധീകരണം,

വില ഃ 20 രൂപ

Generated from archived content: book_april9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here