വികസനത്തിന്റെയും ആഗോളമാറ്റങ്ങളുടെയും ഗുണഫലങ്ങൾ നിഷേധിക്കപ്പെടുന്ന ദലിതുകൾക്കുവേണ്ടി സംസാരിക്കുന്ന പുസ്‌തകം. ഇന്ത്യൻ സമൂഹത്തെ ദലിത്‌വത്‌കരിക്കുന്നതിലൂടെ ഭൂരിപക്ഷത്തിന് സ്വാതന്ത്ര്യവും സമഭാവനയും നിഷേധിക്കുന്ന ആത്മീയഫാഷിസത്തെ തിരസ്‌കരിക്കാനാവുമെന്ന് ഐലയ്യ വാദിക്കുന്നു. ആഗോളവത്‌കരണം, ലിംഗപദവി, മതപരിവർത്തനം, ഹിന്ദുത്വം, ഇംഗ്ലീഷ് വിദ്യാഭ്യാസം, സംവരണം തുടങ്ങിയ വിഷയങ്ങൾ നിശിതമായും ഹൃദയസ്‌പർശിയായും ഈ പുസ്‌തകത്തിൽ കൈകാര്യം ചെയ്യപ്പെടുന്നു. കൂടുതൽ നീതിയുളള ഒരു സമൂഹത്തെക്കുറിച്ചുളള ദർശനം ഇതിലുടനീളം ഇഴയോടിയിരിക്കുന്നു.
കാഞ്ച ഐലയ്യ
വിവർത്തനംഃ അജിത്‌കുമാർ എ.എസ്.
പേജ് ഃ 232, വില ഃ 95.00, ഡി.സി.ബുക്‌സ്
Generated from archived content: book2_oct20.html
Click this button or press Ctrl+G to toggle between Malayalam and English