ഗീതാഞ്ഞ്‌ജലി

രവീന്ദ്രനാഥ ടാഗോറിന്‌ നോബൽ പുരസ്‌കാരവും ഇന്ത്യൻ കവിതയ്‌ക്ക്‌ ലോകകവിതാഭൂപടത്തിൽ ആദരണീയ സ്ഥാനവും സമ്മാനിച്ച ഗീതാഞ്ഞ്‌ജലിയുടെ സമ്പൂർണ്ണ വിവർത്തനം.

മൂലകൃതിയിലെ 157 ഗീതകങ്ങളിൽ 51 എണ്ണം മാത്രമാണ്‌ ടാഗോർ ഇംഗ്ലീഷിലേക്ക്‌ ഭാഷാന്തരപ്പെടുത്തിയത്‌. ഇംഗ്ലീഷ്‌ പതിപ്പുകളിലെ 51 ഗീതകങ്ങളുടെ വ്യത്യസ്‌ത പരിഭാഷകളാണ്‌ മലയാളത്തിൽ ഗീതാഞ്ഞ്‌ജലിയായി അറിയപ്പെടുന്നത്‌. 157 ഗീതകങ്ങളുടെയും വിവർത്തനം മലയാളത്തിന്റെ പ്രിയപ്പെട്ട കവി ജി.ശങ്കരക്കുറുപ്പിന്റെ ഈ വിവർത്തനത്തിൽ മാത്രം. സുദീർഘമായ തപസ്യയിലൂടെ ബംഗാളിയിൽനിന്നു നേരിട്ടു തർജ്ജമ ചെയ്‌തതാണ്‌ ഓരോ ഗീതകവും.

ഇവ വായിച്ച്‌ ആവേശഭരിതനായ ആംഗലേയ ചിത്രകാരൻ റോഥൻസ്‌റ്റൈൻ പറഞ്ഞു. “ഒടുവിൽ ഇവരുടെ മദ്ധ്യേ ഒരു വലിയ കവി അവതരിച്ചിരിക്കുന്നു.” ഇംഗ്ലീഷ്‌ പതിപ്പിന്റെ അവതാരികയിൽ ഇരുപതാം നൂറ്റാണ്ടിലെ വലിയ കവികളിലൊരാളായ ഡബ്ല്യൂ.ബി.യേറ്റ്‌സ്‌ എഴുതിഃ “ഈ വിവർത്തനത്തിന്റെ കയ്യെഴുത്തുപ്രതി ഞാൻ പല ദിവസങ്ങളിൽ പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുനടന്നിരുന്നു. യാത്രകളിൽ വായിക്കുമ്പോൾ വികാരാധീനനാവുന്നത്‌ മറ്റുളളവരുടെ ദൃഷ്‌ടിയിൽ പെടാതിരിക്കാൻ അതു മടക്കിവെക്കാൻ ഞാൻ നിർബന്ധിതനായിട്ടുണ്ട്‌.”

രണ്ടു മഹാപ്രതിഭകളുടെ ജൈവപാരസ്‌പര്യത്തിൽ നിന്നുടലെടുത്ത ഈ വിശിഷ്‌ടഗ്രന്ഥം പരിഭാഷയിൽ ചോർന്നുപോവുന്നതല്ല കവിത എന്നനുഭവപ്പെടുത്തുന്നു. കബിത മുഖോപാദ്ധ്യായയുടെ അറുപതു വർണചിത്രങ്ങൾ ഈ പുസ്‌തകത്തിന്റെ വായന അവിസ്‌മരണീയമാക്കുന്നു.

ഗീതാഞ്ഞ്‌ജലി (കവിത)

രവീന്ദ്രനാഥ ടാഗോർ

വിവർത്തനംഃ ജി.ശങ്കരക്കുറുപ്പ്‌

വില – 295 രൂപ. ഡി സി ബുക്‌സ്‌.

Generated from archived content: book2_oct13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here