ഹിന്ദുത്വദർശനം, സംസ്‌കാരം, രാഷ്‌ട്രീയ-സമ്പദ്‌ശാസ്‌ത്രം എന്നിവയെക്കുറിച്ചുളള ഒരു ശൂദ്ര വിമർശനമാണ് ഇത്.
‘1990-കൾ മുതൽ പൊടുന്നനെ ഹിന്ദുത്വം എന്ന വാക്ക് നിരന്തരമായി നമ്മുടെ ചെവികളിൽ മുഴങ്ങിത്തുടങ്ങിയിരിക്കുന്നു-മുസ്ലീമോ ക്രിസ്‌ത്യാനിയോ സിക്കോ അല്ലാത്ത ഇന്ത്യയിലെ ഏതൊരാളും ഹിന്ദുവാണെന്നമട്ടിൽ. പെട്ടെന്നൊരു ദിവസം മുതൽ ഞാനൊരു ഹിന്ദുവാണെന്ന് കേട്ടുതുടങ്ങുന്നു. എന്റെ അച്ഛനമ്മമാരും ബന്ധുക്കളും ഞങ്ങൾ ജനിച്ചുവളർന്ന ജാതിയുമെല്ലാം ഹിന്ദുവാണത്രെ.
ഞാൻ പിറന്നുവീണത് ഒരു ഹിന്ദുവായിട്ടല്ല. കാരണം, ലളിതമാണ്. എന്റെ അച്‌ഛനും അമ്മയ്‌ക്കും അവർ ഹിന്ദുക്കളാണെന്ന് യാതൊരു ധാരണയുമില്ലായിരുന്നു. തെക്കെ ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ചിരുന്ന നിരക്ഷരരായിരുന്ന എന്റെ അച്‌ഛനും അമ്മയ്‌ക്കും തങ്ങൾ ഏതെങ്കിലും മതത്തിൽ പെടുന്നതായിത്തന്നെ അറിയില്ലായിരുന്നു.’ ആത്മകഥനവും സാമൂഹ്യവിമർശവും ഇടചേരുന്ന ഈ പുസ്‌തകം കഴിഞ്ഞ ദശാബ്‌ദത്തിനിടയിൽ പുറത്തുവന്ന ഏറ്റവും ശ്രദ്ധേയമായ കീഴാളരചനകളിലൊന്നാണ്.
ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല
കാഞ്ച ഐലയ്യ, വിവർത്തനംഃ എസ്.സഞ്ഞ്‌ജീവ്
പേജ് ഃ 140, വില ഃ 75.00, ഡി സി ബുക്‌സ്.
Generated from archived content: book1_sep29.html
Click this button or press Ctrl+G to toggle between Malayalam and English