സമതലങ്ങൾക്കപ്പുറം

ശൈശവത്തിൽ തന്നോടുതന്നെ സംസാരിച്ച്‌, ബാല്യത്തിൽ സ്വയം കലഹിച്ച്‌ നാലുകെട്ടിന്റെ ഇരുളിൽ സ്വയം നഷ്‌ടപ്പെട്ട രാജീവൻ. തന്റെയുളളിൽ അലിഞ്ഞുചേരാൻ മടിക്കുന്ന എന്തോ ഒന്ന്‌…അത്‌ താൻ തന്നെയെന്ന്‌ അയാൾ അറിഞ്ഞു. ഒഴിഞ്ഞുമാറാനും ഒറ്റപ്പെട്ട്‌ യാത്രചെയ്യാനും രാജീവൻ ഇഷ്‌ടപ്പെട്ടു. സ്വന്തം കുരിശുമെടുത്തുളള യാത്ര. ഒറ്റപ്പെട്ട്‌ യാത്രാപഥങ്ങൾ സമതലങ്ങൾക്കപ്പുറത്തേക്കു നീളുന്നു. ഈ സാഹസയാത്രയിൽ അവൻ ഏകനാണ്‌. നിഴൽപോലും കൂട്ടിനില്ല. മദ്ധ്യാഹ്‌നത്തിൽ കത്തിയെരിയുന്ന സൂര്യനുതാഴെ സത്യം തേടിയുളള യാത്ര….കാലം കുരിശുകൾ നല്‌കുകയും കയ്‌പുനീർ കുടിപ്പിക്കുകയും ചെയ്‌ത ഒരു മനുഷ്യപുത്രന്റെ ഏകാന്തയാത്രയുടെ കഥ.

സമതലങ്ങൾക്കപ്പുറം (നോവൽ)

ജോർജ്‌ ഓണക്കൂർ

പേജ്‌ – 160, വില – 70.00, ഡി.സി. ബുക്‌സ്‌

Generated from archived content: book1_nov11.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here