കുട്ടിപ്പട്ടാളം

ബാലകവിതകളും നഴ്‌സറിപ്പാട്ടുകളും കടങ്കവിതകളും അക്ഷരപ്പാട്ടുകളുമടക്കം അമ്പത്‌ രചനകളുളള ഒരു സമാഹാരമാണ്‌ ശ്രീ.

രാജൻ മൂത്തകുന്നത്തിന്റെ ‘കുട്ടിപ്പട്ടാളം’. ഇതിലെ കവിതകളോരോന്നും നമ്മുടെ കുട്ടികളെ അങ്ങേയറ്റം രസിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

കുട്ടികൾക്ക്‌ ഏറ്റവും പ്രിയങ്കരങ്ങളായ വിഷയങ്ങളാണ്‌ അദ്ദേഹം തന്റെ രചനകൾക്കുവേണ്ടി തെരഞ്ഞെടുത്തിട്ടുളളത്‌.

വെറുതെ രസിപ്പിക്കുക മാത്രമല്ല; കുരുന്നു മനസ്സുകളിൽ സാംസ്‌കാരിക ബോധമുണർത്താനും, പരിസ്ഥിതി സ്‌നേഹം വളർത്താനും സന്മാർഗ്ഗചിന്തകളുടെ നൂലിഴപാകാനും ഈ കവിതകൾ ഉപകരിക്കും.

മൊത്തത്തിൽ വായിച്ചു രസിക്കാനും, ആവർത്തിച്ചു ചൊല്ലാനും കുട്ടികളെ പ്രേരിപ്പിക്കുന്ന ഈ കൃതി പുതിയ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും വളരെ പ്രയോജനകരമായിരിക്കും. വായിച്ചു വളരാൻ വെമ്പുന്ന കൈരളിയുടെ പിഞ്ചോമനകൾക്ക്‌ ഇതൊരു മുതൽക്കൂട്ടാണ്‌.

കുട്ടിപ്പട്ടാളം (ബാലകവിതകൾ)

രാജൻ മൂത്തകുന്നം

വില – 10.00

എച്ച്‌ & സി പബ്ലിഷിംഗ്‌ ഹൗസ്‌, തൃശൂർ

Generated from archived content: book1_apr28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here