നല്ല നല്ല കഥകൾ

ഒരുന്നൂറിലേറെ ബാലസാഹിത്യ കൃതികൾ ഉൾപ്പെടെ ഇരുന്നൂറ്റമ്പതിൽപ്പരം പുസ്‌തകങ്ങളുടെ രചയിതാവായ പ്രസിദ്ധ തമിഴ്‌ സാഹിത്യകാരൻ എസ്‌.ആർ.ഗോവിന്ദരാജൻ എന്ന പൂവൈ അമുദന്റെ ഒമ്പത്‌ ബാലകഥകളുടെ സമാഹാരമാണ്‌ ‘നല്ല നല്ല കഥകൾ.’ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനുതകുന്ന ഇതിലെ കഥകൾ മുതിർന്നവർക്കും വഴികാട്ടിയാണ്‌. ഇദ്ദേഹത്തിന്റെ പുസ്‌തകങ്ങൾ പലതും തമിഴ്‌നാട്ടിൽ പാഠപുസ്‌തകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

ആകാശവാണിയിലും ദൂരദർശൻ, ജീവൻ, ഏഷ്യാനെറ്റ്‌, സൂര്യ ടി.വി ചാനലുകളിലും കുട്ടികളുടെയും അമ്മമാരുടെയും നാനൂറിൽപ്പരം വേദികളിലും നന്മയുടെ പാഠങ്ങൾ ഉൾക്കൊളളുന്ന കഥകളും കവിതകളും അവതരിപ്പിച്ച്‌ പ്രശസ്‌തനായ ബാലസാഹിത്യകാരൻ മുരളീധരൻ ആനാപ്പുഴയാണ്‌ കേരളീയ സാഹചര്യങ്ങൾക്കനുസരണമായി ഇവ മലയാളത്തിൽ പുനരാഖ്യാനം ചെയ്‌തിട്ടുളളത്‌. അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെ പുസ്‌തകമായ ഈ ‘നല്ല നല്ല കഥകൾ’ എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്‌.

നല്ല നല്ല കഥകൾ (ബാലസാഹിത്യം)

പുനരാഖ്യാനംഃ മുരളീധരൻ ആനാപ്പുഴ

വില – 25.00

ബാലസാഹിത്യ സമിതി, കൊടുങ്ങല്ലൂർ

Generated from archived content: book1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English