ചിരി പലതരത്തിലാകാം. ഒരു ചെറുചലനത്തിൽപോലും ചിരിയുടെ മൂലം ഉണർന്നിരിപ്പുണ്ടാകാം. ചിരിക്കാൻ വേണ്ടിമാത്രം ചിരിക്കുന്നതും ചിന്തിക്കാൻ വേണ്ടി ചിരിക്കുന്നതും ഏറെ വ്യത്യസ്തമാണ്. ഇവിടെ ‘ചിരിച്ചെപ്പ് വിനോദമാസിക’ നമ്മെ ഏറെ ചിന്തിപ്പിക്കാനായി ചിരിപ്പിക്കുകയാണ്. നർമ്മബോധത്തിന്റെ ആഴത്തിൽ ഗൗരവമേറിയ വിഷയങ്ങൾ കാർട്ടൂണുകളായും ചെറുലേഖനങ്ങളായും കഥകളായും കവിതകളായും ചിരിച്ചെപ്പിലൂടെ നമുക്ക് കാണാം. ഹാസ്യസാഹിത്യരചനാലോകത്തെ പ്രഗത്ഭർ മുതൽ ചിരിവരയുടേയും എഴുത്തിന്റേയും തുടിപ്പറിഞ്ഞു തുടങ്ങിയ പുതുമക്കാർ വരെ ചിരിച്ചെപ്പിൽ അണിനിരക്കുന്നു.
അഡ്വഃ എസ്.ജിതേഷ് പ്രധാന പത്രാധിപരായ ചിരിച്ചെപ്പ് പുറത്തിറങ്ങുന്നത് പത്തനംത്തിട്ടയിൽ നിന്നുമാണ്.
വിലാസം
എഡിറ്റർ
ചിരിച്ചെപ്പ്
ഇൻഡ്യൻ ലിറ്ററാറ്റി പബ്ലിക്കേഷൻ
കല്ലുഴത്തിൽ ബിൽഡിംഗ്‌സ്
കീരുക്കുഴി പി.ഒ.
പത്തനംത്തിട്ട.
ഫോൺ – 0468 – 2450749
Generated from archived content: book-mar18.html