കമ്പ്യൂട്ടർ – നിങ്ങളുടെ ജീവിതത്തിൽ

ഏതാണ്ട്‌ അൻപത്‌ വർഷങ്ങൾക്കുമുമ്പ്‌ കമ്പ്യൂട്ടർ കണ്ടുപിടിക്കുമ്പോൾ, വരുംകാലങ്ങളിൽ ഈ ഉപകരണത്തിന്റെ വ്യാപ്തി ലോകത്തെ മുഴുവൻ ചലിപ്പിക്കുന്ന രീതിയിലായിരിക്കും എന്ന്‌ അന്നാരും കരുതിയിരിക്കില്ല. കണക്കുകൂട്ടലെന്ന ചെറിയ ഉദ്ദേശത്തിൽ നിന്നും വളർന്നുവളർന്ന്‌ കൃത്രിമ ബുദ്ധി ഉൾക്കൊളളുന്ന കമ്പ്യൂട്ടർ അഞ്ചാം തലമുറയിലെത്തുമ്പോൾ ഒരു മഹാവിസ്‌മയമായി ഈ യുഗത്തെ നാം കമ്പ്യൂട്ടർയുഗമെന്ന്‌ വിളിക്കുകയായിരിക്കും ഉചിതം.

ഈ വേഗമേറിയ മാറ്റങ്ങൾ നടക്കുമ്പോഴും ഇതിനെയറിയാൻ മടിച്ചുനില്‌ക്കുന്ന ഒരുകൂട്ടം മലയാളികൾ ഇപ്പോഴുമുണ്ട്‌. അവരുടെ എണ്ണം വളരെയേറെയാണ്‌. ഇംഗ്ലീഷിലൂടെ മാത്രമാണ്‌ കമ്പ്യൂട്ടറിനെ അറിയുവാൻ കഴിയുക എന്ന പരിമിതി പലപ്പോഴും മലയാളികളെ കമ്പ്യൂട്ടർ പഠനത്തിൽനിന്നും പിന്തിരിപ്പിക്കുന്നു.

ഈയൊരവസ്ഥയിലാണ്‌ ശ്രീ. വർക്കി പട്ടിമറ്റം മലയാളഭാഷയിൽ ‘കമ്പ്യൂട്ടർ-നിങ്ങളുടെ ജീവിതത്തിൽ’ എന്ന പുസ്‌തകം പുറത്തിറക്കിയത്‌. കമ്പ്യൂട്ടറിനെക്കുറിച്ചുളള ചരിത്രവും അടിസ്ഥാനവിവരങ്ങളും അതിന്റെ അപാരമായ സാധ്യതകളും പ്രവർത്തനരീതികളും ഉൾപ്പെടുത്തിയാണ്‌ ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. സോഫ്‌റ്റ്‌വെയർ എന്തെന്നും, ഇന്റർനെറ്റും ഇൻട്രാനെറ്റും എന്തെന്നും, എങ്ങിനെ ഇ-കൊമേഴ്‌സും, എം-കൊമേഴ്‌സും പഠിക്കാമെന്നും വർക്കി പട്ടിമറ്റം ഈ പുസ്തകത്തിലൂടെ നമുക്ക്‌ പറഞ്ഞുതരുന്നു.

ഈ വിഷയം മലയാളത്തിൽ ഇത്ര ലളിതമായ രീതിയിൽ ആർക്കും മനസ്സിലാകുന്നവിധം പറയുവാൻ പറ്റുമെന്ന്‌ പ്രതീക്ഷിച്ചില്ലെന്ന്‌ നോവലിസ്‌റ്റ്‌ കെ.എൽ.മോഹനവർമ്മയും, കമ്പ്യൂട്ടറുകളെക്കുറിച്ച്‌ ഇത്രയും സരളവും സമഗ്രവുമായ പുസ്‌തകം താൻ കണ്ടിട്ടില്ലെന്ന്‌ എഴുത്തുകാരൻ സി.രാധാകൃഷ്‌ണനും സാക്ഷ്യപ്പെടുത്തിയ പുസ്‌തകമാണ്‌ ‘കമ്പ്യൂട്ടർ-നിങ്ങളുടെ ജീവിതത്തിൽ’.

ഗഹന സങ്കീർണ്ണമായ ഒരു ശാസ്‌ത്രവിഷയം സരളഹൃദ്യമായ മലയാളത്തിൽ അവതരിപ്പിക്കുക എന്ന ദൗത്യം വളരെ സൂക്ഷ്‌മവും മനോഹരവുമായി വർക്കി പട്ടിമറ്റം കൈകാര്യം ചെയ്തിരിക്കുന്നു. ഈ പുസ്‌തകം വാങ്ങാൻ ഡഡാലെഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=1266ഡഡാട ഡഡാടമാ​‍െ ‘ഇവിടെ ക്ലിക്കു ചെയ്യുക’ഡഡാടമാപ ഡഡാപ

കമ്പ്യൂട്ടർ – നിങ്ങളുടെ ജീവിതത്തിൽ,

വർക്കി പട്ടിമറ്റം,

നവശോഭാപബ്ലിക്കേഷൻസ്‌,

വില – 85 രൂപ.

————————

ഗ്രന്ഥകർത്താവിനെക്കുറിച്ച്‌ ഃ

കെ.വി.വർക്കി പട്ടിമറ്റം

ജനനം 1956

കുന്നത്തുകുടി വർഗീസിന്റെയും ശോശാമ്മയുടെയും മകൻ. കോതമംഗലം എഞ്ചിനീയറിംഗ്‌ കോളേജിൽ നിന്ന്‌ ബിരുദമെടുത്തശേഷം മദ്രാസ്‌ ഐ.ഐ.റ്റിയിൽ നിന്ന്‌ 1980-ൽ എം.ടെക്‌. ബിരുദം നേടി. കൊച്ചി സർവ്വകലാശാലയിൽ ഡോക്‌ടറേറ്റു ബിരുദത്തിനുളള ഗവേഷണം തുടരുന്നു. ലാർസൻ ആന്റ്‌ ടുബ്രോ, പ്യാരി, ടെൽക്ക്‌ എന്നീ സ്ഥാപനങ്ങളിൽ എഞ്ചിനീയറായിരുന്നു. ഇപ്പോൾ അമ്പലമുകളിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്‌.ഓ.സി.യിൽ കമ്പ്യൂട്ടർ&മാനേജ്‌മെന്റ്‌ സർവീസസ്‌ വിഭാഗം മേധാവി. എച്ച്‌.ഓ.സി. (ബോംബെ)യിൽ ചീഫ്‌ മാനേജർ ആയും പ്രവർത്തിച്ചിട്ടുണ്ട്‌.

1984 മുതൽ കൊച്ചി സർവ്വകലാശാലയിൽ എം.ടെക്‌.ബിരുദപഠനത്തിന്റെ വിസിറ്റിംഗ്‌ ഫാക്കൾട്ടി. ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലും, ഇംഗ്ലീഷിലും മലയാളത്തിനുമായി, ശാസ്‌ത്ര ലേഖനപരമ്പരകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആകാശവാണിയിലൂടെ നിരവധി പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്‌.

ഭാര്യഃ ബീനാ ജേക്കബ്‌, അസി. കൃഷി ഡയറക്‌ടർ മക്കൾഃ ബേസിൽ, ജേക്കബ്‌.

Generated from archived content: book-june26.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here