ഒരു നഷ്ട പ്രണയത്തിന്റെ ഓര്‍മയ്ക്ക്

പ്രണയാര്‍ദ്രമെന്‍മിഴിപ്പൂക്കള്‍ പലനാളിലോമലേ
നിനക്കായ് കാത്തിരുന്നു …

പതിവായി നീ വന്നുപോം വഴിത്താരയില്‍
പലവുരു നിന്നെ ഞാന്‍ നോക്കി നിന്നു …

പതിയെ പ്പറഞ്ഞു ഞാന്‍ എന്നോടു മാത്രമായ്
നീയെന്റെ സ്വന്തമെന്‍ ജീവസ്പന്ദം .

പുതുമഴ പുല്‍കിയ പൂവനിയില്‍
പുതുമണ്ണിന്‍ ഗന്ധമേറ്റങ്ങു നില്‌ക്കെ ….

പുലരൊളിയില്‍ കാണുന്ന നിനവു പോല്‍
നീയെന്‍ മുന്നിലൂടെന്നോ കടന്നു പോയി …

മിഴികളിലല്ല നീ പതിഞ്ഞു പോമെന്‍
മനസ്സിന്റെ മയില്‍പ്പീലി ചെപ്പിനുള്ളില്‍ ..

കാണുന്ന പൂക്കളില്‍ നിന്നെ തിരഞ്ഞു …,
കാണാത്ത പൂക്കളോ നീയെന്നറിഞ്ഞു ……

കാത്തിരിപ്പിന്‍ കാലവും കൊഴിഞ്ഞു നിന്‍
കാതര മിഴികളെന്‍ മുന്നിലെത്തി .

പ്രാണന്‍ പിടയുന്നു നീയെന്റെതല്ലെന്നോര്‍ക്കുമ്പോള്‍ …..
മിഴികള്‍ തുളുമ്പുന്നു നീയെനിക്കല്ലെന്നറിയുമ്പോള്‍ ……

എന്നിട്ടുമെന്തിനൊ …..വീണ്ടും …..

പതിയെ പ്പറഞ്ഞു ഞാന്‍ എന്നോടു മാത്രമായ്
നീയെന്റെ സ്വന്തമെന്‍ ജീവസ്പന്ദം …..
വരും ജന്മത്തിലെന്‍ ജീവിതാര്‍ത്ഥം ….

Generated from archived content: poem2_sep24_14.html Author: bismitha_b

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here