size=3>കളിത്തോഴൻ
കാണാദൂരത്തെങ്ങോ
കളിത്തോഴനെപ്പോലൊരുവൻ
കാണാനാശിച്ചാലുമാ
കടവിലെത്തിക്കാണാവില്ലെൻ സുഹൃത്തിനെ
കഷ്‌ടമെൻ കനവേ
കരളാമവനെ കാണാനാകാത്തത്.
ഹിരോഷിമ
രക്തരൂക്ഷിതമായൊരോർമ്മ
ഇടനെഞ്ചിലുറങ്ങുന്നു ഹിരോഷിമയായ്
മാനവ മനസാക്ഷിയിത്രയേ
ക്രൂരമെന്ന്
മറവിതൻ മഞ്ചലിൽ ഉറങ്ങിയാലും
ഉയിർക്കുന്നു വിങ്ങലായ് ഹൃദയത്തിൽ
വെന്തുവോ അന്നാളിലീ
മനുഷ്യമാംസം
ഉരുകിതിളച്ചുവോ സർവ്വസ്വവും?
ഭൂകമ്പം
അടർന്നുവീണൊരു ചുവരുകൾക്കിടയിലെ
അവശിഷ്‌ടങ്ങളിലെത്ര ജീവിതങ്ങൾ
ആശ്വാസകിരണങ്ങൾ
ഒഴികിയെത്തിയപ്പോൾ
ലോകം വലുതെന്നു നാമറിഞ്ഞു
നാശം വിതച്ചൊരീ ഭൂകമ്പം വലുതത്രെ…..
നിലം പരിശായല്ലോ മണിമാളികകൾ
നാമിന്നെത്ര വലുതാണെങ്കിലും
നമ്മെക്കാൾ വലുതാണീ പ്രകൃതി
അതു പഠിപ്പിക്കുന്നു സുമാത്രിയൻ സുനാമിയും
കാശ്‌മീർ തന്നിലെ ഭൂകമ്പവും
എന്നിട്ടുമെന്തേ ഈ മണ്ണിൻ മക്കളോ
മനം മാറി മണ്ണിനെ സ്‌നേഹിക്കാവൂ?
ദൈവമേ
ദൈവമേ ഞാനും നിൻ കരവിരുതല്ലോ
ദാരിദ്രമെനിക്കൊരു നോവല്ല
ഇരുളെനിക്കൊരു നൊമ്പരമല്ല
നാവെനിക്കാനന്ദമല്ല
നാലു ദിക്കിലുമെനിക്കൊന്നെത്താൻ കഴിഞ്ഞാൽ
അതെനിക്കെന്താനന്ദ മധുരമായിരുന്നു
ദൈവമേ
നീ തന്നൊരച്ഛനുമമ്മയും
എത്രനാളെന്നെ പോറ്റിടും
അവരൊരുന്നാൽ മടങ്ങിടുമ്പോൾ
അന്തിക്കൂട്ടൊള്ളൊരു സോദരനും
അകന്നിടുമ്പോൾ
വിതുമ്പിടുമെൻ ഹൃദയസ്‌പന്ദനം
തുടച്ചുനീക്കിയെന്നെ സ്വതന്ത്രനാക്കീടണേ….
Generated from archived content: poem1_jun21_10.html Author: binu_m_devasya