എത്രപേർ നിനക്കുണ്ടെങ്കിലും
എണ്ണിയാലൊടുങ്ങാത്ത
സമ്പത്തുണ്ടെങ്കിലും
നീ കേവലമൊരു
നിശ്വാസം മാത്രം
നിത്യജീവിതത്തിനായ് നേടുന്നവനെങ്കിലും
നിത്യമൊരു ധാന്യം നിനക്കില്ലെങ്കിലും
മാംസവും രക്തവുമുള്ളൊരു
നിശ്വാസമല്ലയോ നീയും.
എങ്കിലും നമുക്കിടയിലുള്ളതെല്ലാം
നിമിഷാദ്ധർമുള്ളൊരു
ആനന്ദമാശ്വാസമല്ലോ?
അതിരായ് കല്‌പ്പിക്കുമെല്ലാ വരമ്പുകളും
അണപൊട്ടിയെഴുകുന്ന
സ്‌നേഹനദീതടത്തിലെ
നേർരേഖ മാത്രമല്ലോ?
Generated from archived content: poem1_feb2_10.html Author: binu_m_devasya