ഞാനെന്നും ചുംബനമുതിർത്ത്
മീട്ടാതെ പോയ
ചന്തമോലും മാനസ്സമായിരുന്നു നീ
ത്യാഗപൂർണ്ണമായി പരിണമിച്ച
നമ്മുടെ പ്രണയത്തെ
വ്യാഖ്യാനങ്ങിൽ കുരിക്കിട്ടു
കലുഷമായ പകയോടെ തച്ചുടച്ചകന്നു നീ
സ്‌നേഹിക്കാതിരുന്നെങ്കിൽ
ഇടനെഞ്ചിനിത്ര
പരിക്കേൽക്കില്ലായിരുന്നു
നിർവ്വീര്യമായിപ്പോയെൻ വിശ്വാസങ്ങൾ
പുച്‌ഛമായെന്നെ നീ ത്യജിച്ചു
പോയനേരം.
Generated from archived content: poem2_jun26_09.html Author: binu_devasia