രണ്ട് കവിതകള്‍

ശിഷ്ടം

മരണമെന്ന ആകാശം
ജീവഭൂമിക്ക് മീതെ;
ഛത്രം വിടര്‍ത്തുന്നു
ഇനി ആശ്വാസമില്ല
ശിഷ്ടമീ ശ്വാസം
വെറും നിശ്വാസം
വേരിനും , തടിക്കും മധ്യേ
പിടക്കുന്ന പ്രാണന്‍!

(നിര്‍) ഗുണപാഠം

പച്ചപ്പട്ടുടുത്ത്
ലാസ്യനര്‍ത്തമാടും
നെല്‍കൃഷിപ്പാടം’
ശാന്തസ്മേരസ്ഥയായ്
പൂക്കളുലയും ജലാശയം
കണ്ണും പൂട്ടി
മോഹസ്മിതം തൂകി
ഇറങ്ങായ്ക കുഞ്ഞേ;
പച്ചപ്പട്ടിലയ്ക്കും , വര്‍ണ്ണ-
പ്പൂക്കള്‍ക്കും താഴെ,
പിഞ്ഞിക്കിടപ്പൂ;
വീര്‍പ്പിന്‍ നാളം
കെടുത്തും ചെളിപ്പട്ട്!

ഉയിരിനെ വളര്‍ത്തുന്ന
ഉയിരെടുക്കുന്ന
മണ്‍ സ്വേദം,, അശ്രു
വികൃതസത്യത്തിന്‍
നിതാന്തജ്വാലാമുഖം!

Generated from archived content: poem2_oct13_12.html Author: binoy_mb

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English