1.അത്യാന്താധുനികന്‍
അത്യന്താധുനികന്‍
കോഴിയെ വളര്‍ത്തി
പുലര്‍ച്ചയന്തിയില്ലാതെ
കോഴി നീട്ടിക്കൂവി;
‘’ ബോ, ബോ’‘
അത്യന്താധുനീകന്‍
പട്ടിയെ വളര്‍ത്തി
പട്ടികുരച്ചു
‘’ മ്യാവൂ , മ്യാവൂ’‘
അത്യന്താധുനികന്‍
പൂച്ചയെ സൃഷ്ടിച്ചു
പൂച്ച കരഞ്ഞു
‘’ ബൌ ബൌ’‘
അത്യന്താധുനികന്‍
തെളിഞ്ഞു ചിരിഞ്ഞു
നിമിഷങ്ങള്‍ തന്‍ പോടില്‍
തന്‍ ശിരസു ചുരുട്ടി
അനാദിശയനം
അവിരാമനിദ്ര
‘’ ക്രോം, ക്രോം!’‘
2. കു – സ്രഷ്ടം
രുഗ്ണമെന്ന
വാക്കിന്റെ നായ
അനുധാവനം
ചെയ്യുന്നു
നിത്യേന,
നിമിഷങ്ങളില്‍!
പൂര്‍വ്വദിങ്ശയ്യ വിട്ട്
കണ്‍തിരുമ്മി
എഴുന്നുവരുന്നു;
മരവിച്ച സൂര്യന്‍ !
പരിഗണനാ-
രാഹിത്യത്തിന്‍
ഒരു ശീല് തുണിതരു
ഞാനീ മൃതിസൂര്യന്റെ
കണ്മുറുക്കിക്കെട്ടട്ടെ;
നക്ഷത്രങ്ങളുയിര്‍ക്കാത്ത
തമസ്സിന്റെ സൃഷ്ടിക്ക്!
Generated from archived content: poem2_jan30_14.html Author: binoy_mb