നിരാശതയുടെ ആത്മവിചാരങ്ങള്‍!

“ധര്‍മ്മ സംരക്ഷണാര്‍ത്ഥം
എത്രയെത്ര ആവിര്‍ഭവങ്ങള്‍
ഉണ്ടായിരിക്കുന്നു.
ചിലരൊക്കെ,
മിത്തുകളുമായി.
എന്നാലെത്ര കണ്ട്
ആവിര്‍ഭാവങ്ങളുണ്ടായോ;
അത്രകണ്ട് ധര്‍മ്മഭ്രംശവും,
അധര്‍മ്മവൃദ്ധിയുമേ;
സംഭാവ്യമായിട്ടുള്ളൂ!
പകല്‍വെട്ടത്ത് മാത്രം
വിളങ്ങുന്ന വഴിവിളക്കുപോല്‍;
ആ ധര്‍മ്മ സംരക്ഷകര്‍
പ്രശോഭിക്കയും ചെയ്തു!
ആകാശമെന്ന മഹാ-
സര്‍പ്പഫണത്തിന്‍ കീഴെ
അങ്ങനെ എത്രയെത്ര
ആവിര്‍ഭവങ്ങള്‍?
ഇനിയുമവയാവര്‍ത്തിക്കും.
ആവര്‍ത്തനങ്ങള്‍ക്ക്
ഭംഗമുണ്ടാകാതിരിക്കട്ടെ!
കാലനീതിനിര്‍ദ്ദാക്ഷിണ്യ-
പ്രമത്തമാണല്ലോ!
(ഒരു പകുതി പ്രജ്ഞയില്‍
ധര്‍മ്മപ്രദീപ്തി;
മറുപകുതിപ്രജ്ഞയില്‍
ഭോഗപ്പുഴുതൃഷ്ണ!
പുലരുന്നു, നാള്‍ക്കുനാള്‍
മാനസവാനില്‍
ഇരുളും വെളിച്ചവുമിണചേരും
നിഴലിന്റെ സങ്കരജനികള്‍!)

Generated from archived content: poem2_jan18_13.html Author: binoy_mb

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English