ഓർമ്മയുടെ ഒരു വാല്‌

“എന്തോ, മറന്നില്ലേ?

എന്നെന്നെയിടയ്‌ക്കിടെ

ഓർമ്മപ്പെടുത്തുന്നു;

ചിലവേപഥുക്കൾ!

(എത്രമേൽ തെഴിച്ചാലും,

മോങ്ങാതെ, വിടാതെന്നെ

അനുധാവനം ചെയ്യുന്നൂ;

അവനിത്യേന!)

ഏറെ ചിന്താച്ചുഴി

തന്നിലുഴറവെ;

ബോദ്ധ്യമാകുന്നൂഃ

”അമ്മ സങ്കടത്തീയിൽ

തിളപ്പിച്ചെടുത്തൊരാ

ചായ അല്ലാതെ

മറ്റൊന്നല്ല;

അതെന്നയഥാർത്ഥം!!“

Generated from archived content: poem1_jun28_10.html Author: binoy_mb

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here