ഒരു നഷ്ടപ്പാട്ട്

എന്തൊക്കെയോ
എന്നില്‍ കൈമോശം വന്നിട്ടില്ലേ?
എന്നെനിക്കിടക്കിടെ
ഓര്‍മ്മപ്പെടുത്തുന്ന
ചില വേപഥുക്കള്‍!
എന്താകാമത്?
ആലോചാനാചുഴിക്കുത്തില്‍
നിരന്തരമുലയെ,
അറിയുന്നൂ, ഞാന്‍
മറ്റൊന്നുമല്ലതന്റെ
വികാരഹൃദയം.
പിന്നെയും ശൂന്യത
ഉള്ളില്‍ തികട്ടെ
മറ്റൊരു വന്നഷ്ടവും
തിരിച്ചറിഞ്ഞു ഞാന്‍
മറ്റൊന്നുമല്ലതെന്റെ
ബുദ്ധിമസ്തിഷ്ക്കം
സുഖമേദുരജീവിതം
വാസന്തവനിസ്വായത്തമാക്കുവാന്‍
വിട്ടുവീഴ്ച നിരവധി
ചെയ്തതിന്‍ ശിക്ഷ
ഈ നഷ്ടഹേതുകമറിയുന്നു ഞാന്‍!
എവിടെപ്പോയ് എവിടെപ്പോയ്
എന്റെ ഹൃത്തും , മസ്തകവും
പിടികിട്ടിയില്ലെനിക്കെത്ര
തിരഞ്ഞിട്ടും!
എവിടെനിന്നെവിടെ
നിന്നാകാമെനിക്കിവ
സിദ്ധിച്ചതോര്‍ക്കെ;
തിരിച്ചറിവെത്തുന്നുവെന്നില്‍
അവ തന്‍ ഉറവിടം ലളിതം!
ആകയാല്‍ ക്ഷമിക്കണെ,
ലോകമാതാവാം അമ്മേ,
തേടുകയാണു ഞാന്‍
നിന്‍ ഗര്‍ഭപാത്രത്തിലേക്കുള്ള
വഴികളനു നിമിഷം
പരം പിതാവിന്റെ
ബ്രഹ്മാണ്ഡസഞ്ചിയില്‍
നിത്യനിദ്രപൂകട്ടെയനന്തരം
സമാശ്വാസാന്ത്യം
കണ്ണിനുള്ളില്‍ തിരുകി!!

Generated from archived content: poem1_dec30_11.html Author: binoy_mb

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here