അന്നും… ഞാൻ പതിവുപോലെ ഓഫീസില്നിന്നും ലേറ്റായി,
എന്റെ സ്റ്റോപ്പിൽ ബസ്സിറങ്ങി
സന്ധ്യമയങ്ങി തുടങ്ങി .. എത്രയും വേഗം വീട്ടിലെത്തണം.
മോൾ ഹോംവർക്ക് ചെതിട്ടുണ്ടാവുമോ…?
ഏട്ടൻ ഇപ്പോൾ വഴിയിൽ കണ്ണുംനട്ട് നിൽകുകയാരിക്കും…
കാലുകൾക്ക് വേഗം വർദ്ധിച്ചു
പെട്ടന്ന്, എനിക്കുമുന്നേ പോയയാൾ എന്തോ ഒരു പൊടി തട്ടി
എനിക്കു ശ്വാസം മുട്ടുന്നതുപോലെ തോന്നി, ‘പാൻപരാഗ്’ ആയിരിക്കും
ശരീരം തളരുന്നു! ഒന്നുംകാണാൻ വയ്യ,
കാഴ്ചകൾ അവ്യക്തമാകുന്നു … “ഈശ്വരാ.. എന്താ എനിക്കു സംഭവിക്കുന്നെ?”
ബോധംമറയുന്ന്പോലെ…
00000
പിന്നെ ബോധംതിരികെ കിട്ടയപ്പോൾ ഞാൻ വെറും നിലത്തു കിടക്കുന്നു
ആരോക്കയോ എനിക്കു ചുറ്റും നിന്ന് ആർത്തുചിരിക്കുന്നു, ‘ഞാൻ എവിടെയാണ്
എന്താണ് എനിക്ക് സംഭവിച്ചെ…? ഒന്നും മനസിലായില്ല.
ഞാൻ എഴുനേറ്റു വേഗം ഓടി….. വീട്ടിലേക്ക്,
തിരിഞ്ഞു നോക്കി, ഇല്ല…ആരും പിന്തുടരുന്നില്ല…. ആശ്വാസമായി!!
“എനിക്ക് എന്തെന്ക്കിലുംസംഭവിച്ചോ?”
ഞാൻ ആരോടും ഒന്നും പറഞ്ഞില്ല
00000
പിറ്റേ ദിവസം പതിവുപോലെ ഓഫീസിൽ പോകാൻ നേരമായി
മോളും, ഏട്ടനും പോയകഴിഞ്ഞു.
മൊബൈലിൽ ഒരു മെസ്സേജ് …..” യു ആർ ട്രാപ്പ്ട്”
എനിക്ക് ഒന്നും മനസിലായില്ല.
വീണ്ടും ഒരു മെസ്സേജ് …. “ഇനി നിനക്ക് രെക്ഷപെടാൻ സാദ്ധ്യമല്ല’
നിന്റെ ചിത്രങ്ങൾ എല്ലാം എന്റെ കൈവ്ശമുണ്ട്”
എന്റെ കാൽകീഴിൽ ഭൂമി പിളരുന്നതായി തോന്നന്നി….. ലോകം കിഴ്മേൽ മറിയുന്നു ..!
“ഈശ്വരാ ഇനി എന്താ ചെയ്യുന്നേ’ ഞാൻ, ജീവിച്ചിരുന്നിട്ട് കാര്യമില്ല
ഏട്ടനെ ഒന്ന് വിളിച്ചാലോ, വേണ്ട, ആരും ഒന്നും…. അറിയണ്ട.
പാവം എന്റെ മോൾ ……
സ്നേഹിച്ചു കൊതിതീർന്നിട്ടില്ല …
അമ്മയില്ലാതെ കഴിയാനാവും അവൾക്കു വിധി !
വേഗം അലമാരയിൽ നിന്ന് ഒരു സാരി തപ്പിയെടുത്ത് ഫാനിൽ കുരുക്കിട്ടു
ഞങ്ങൾ മോളുമോത്ത് ഒന്നിച്ച്ചിരിക്കുന്ന ഫോട്ടോ കയ്യിലെടുത്തതും…
എന്റെ നിയന്ദ്രണം വിട്ടുപോയി ………എന്റെ മോളെ!!!
ഒരു ആര്തനാദം എന്നിൽ നിന്നുയർന്നു..
00000
“.എന്താ… എന്തു പറ്റി ..അനിതെ, നീ എന്ത്നാ ഞെട്ടി കരയുന്നെ”
“ഇല്ല, ഒന്നുമില്ല … സ്വപ്നം കണ്ടതാണ് “
മോൾ ബെഡിൽ ശാന്തമായ് ഉറങ്ങുന്നു..
തേങ്ങലിൽ ഞാൻ ഏട്ടന്റെ കരവലയത്തിലണഞ്ഞു.
“ഗോഡ് ഈസ് ഗ്രേറ്റ്”
Generated from archived content: story1_oct30_15.html Author: bindu_pushpan
Click this button or press Ctrl+G to toggle between Malayalam and English