മഴ
കാറ്റു വന്നീല ..
കായലില്‍ പരല്കുഞ്ഞുങ്ങള്‍ വന്നില്ല
മഴനൂലുകള്‍ കോര്‍ത്തൊരു ഇടവമിതെങ്ങു പോയ് ..
തിരി മുറിയാതെ തിരുവാതിര വരും ..
തിരി തെളിക്കുവാന്‍ വാവ് വരും
കാവിലെ കര്‍ക്കിടക പൊട്ടന്‍ വരും
കാത്തിരിപ്പിന്റെ വേവ് മാത്രം …
പത്തില കൂട്ടുവാന്‍ സ്വര്‍ണം പൊടിക്കുവാന്‍
നവൊരു പാടുവാന്‍ പുള്ളോന്‍ വരും
വഴകുട ചൂടി തോട്ടില്‍ കളിക്കുവാന്‍
വയല്‍ വര്‍മ്ബിലൂടോടി നടക്കുവാന്‍
പിന്നെയും ഈറന്‍ മഴയില്‍ നനഞു നടക്കുവാന്‍
ഈ വഴി വന്നോരി ഇടവമിതെങ്ങു പോയ് ..
——————————–
മഴകിനാവുകള്‍ ..
ഇനിയുമുണ്ടേറെ വിനഴികനെരമീ
ഇടവഴികള്‍ താണ്ടിയെന്‍ കുടിളിലെതുവാന്‍
വരണ്ടു തേങ്ങി കരഞ്ഞു കൊണ്ടോലിച്ചുപോയൊരു പുഴയുണ്ട്
ഹൃദയം കോരി വരച്ചു വെചോരോര്‍മകലുന്ദ് ..
കരിയിലകള്‍ വീണു കാലടികള്‍ മാഞ്ഞു പോയിരിക്കുന്നു ..
നീ അറിയുന്നുണ്ടാവുമോ …?
ഉണങ്ങിയടര്‍ന്നുപോയ ചില്ലകളിലോന്നില്‍ നിന്നെന്റെ കുഞ്ഞു കിളിയും പറന്നു പോയിരിക്കുന്നു …
നീളന്‍ വരാന്തയില്‍ സുഭ്ര വസ്ത്രത്തില്‍ പൊതിഞ്ഞു മരവിച് എന്റെ പനികുഞ്ഞു പൈതലും
പിച്ച വെച്ച് വളര്‍ന്ന സ്വപ്നങ്ങളും …
നീയെവിടെയാണ് ..?
പഴങ്കിനാവുകള്‍ വേവിച്ചു കൊണ്ട് രണ്ടീരന്‍ മിഴികള്‍ ഇടവഴിയോലമെത്തി നില്‍ക്കുന്നു ..
പടര്ന്നാളി കത്തുന്ന വിശപ്പിന്‍ നാളത്തില്‍
വെറും കളത്തില്‍ ആശ്വസമിട്ടിലക്കുന്നവള്‍ ..
വെച്ചു വെച്ചു കാലുകളിടരവേ ..
അകലെ വിണ്ണിന്‍ മനമുരുകി ..
പകയേതുമില്ലാതെ തായായ് ചുരന്നു ..
ഒരു തുള്ളി യടര്‍ന്നു ..കണ്ണീരുപ്പു ചേര്‍ന്നു കിനിഞ്ഞു .നുണഞ്ഞു ..
കിതച്ചു വീണു …ഓലക്കീറിന്‍ മേലെ പെയ്തു നിറഞ്ഞു ..
ചുടു നിശ്വാസത്തിന്‍ ഗന്ധം പോലെയെന്‍ കുഞ്ഞു പൈതലില്‍ മണ്‍ കൂനക്കരുകില്‍ …
ഞാനും..നിഴലും മഴ നനഞ്ഞ മരങ്ങളും ..
സരിതുംബിലമാര്‍ന്ന തേങ്ങല്‍ ചീളുകളും …
നിറയുക നീയിനി..എന്നില്‍ ..എന്നുയിരില്‍ .. ..
Generated from archived content: poem3_dec19_11.html Author: bincy_mb