ഐ ഇ തുറക്കുന്നില്ലോമനേ
ഇന്നെൻ ഫയർഫോക്‌സുമെന്തേ കണ്ണടച്ചു
നെറ്റിന് വിശാലമാം രഥ്യയിൽ മിഴിനട്ട്
നിഷ്‌കാസിതനായ് പുറത്തു നില്‌പൂ
മോണിട്ടറിൻമുന്നിലുഗ്ര തപസ്സമാധിസ്‌ഥനായ്
ശാപമന്ത്രങ്ങഘൾ ചവച്ചിറക്കി
കാത്തിരിക്കുന്നു കണക്‌ടിവിറ്റിക്കു ഞാൻ
മെയിലില്ല, ബ്ലോഗില്ല, ചാറ്റില്ല, സൈറ്റില്ല
ഇല്ല കണക്‌റ്റിവിറ്റ്യെങ്കിലീ ഞാനില്ല
സൈബറല്ലെങ്കിലിന്നില്ലില്ല ജീവിതം
ഏതോ വിദൂരമാമജ്ഞാത സെർവറിൽ
ഏതോ വിവിക്തമാം ഹാർഡ്‌ഡിസ്‌കിലെത്രയോ
സൂക്ഷ്‌മാതിസൂക്ഷ്‌മമാം ബിറ്റുകൾ ബൈറ്റുകൾ
അതിലാണ് സത്യവും സ്വത്വവും
നിലനില്‌പു തന്നെയും അതു തന്നെ റീയലും
വിർച്വലും മോക്ഷവും.
Generated from archived content: poem1_may15_09.html Author: biju_cp