നാണമാണു പെണ്ണിനലങ്കാരമെന്ന വാക്യം
നാറിയങ്ങു തെരുവിലെങ്ങും
അല്പ്പവസ്ത്രധാരികള്‍ , നാരികള്‍
അര്‍ദ്ധ ഹാസമോടലയുന്നിതാ
അര്‍ദ്ധ നഗന മാറിട മിഷ്ടമോടൊന്നു
ഇളക്കിയും കുലുക്കിയും നിതംബം
ആശമൂത്തലയുന്നവര്‍ക്കാര്‍ത്തി
തീര്‍ക്കുന്ന ചേഷ്ടകള്‍ സ്പഷ്ടം
അംഗനമാരാടകളാട്ടി കുലുങ്ങുമ്പോള്‍
അന്തസ്സു വന്നു ചേരുമെന്നപോല്‍
ആഡംബരം വേണമിനിയുമെന്നിവര്‍
ആത്മാഭിമാനം കുറഞ്ഞാലും.
ആടിയലയുന്ന കൗമാരങ്ങള്‍ക്കായി
ആട്ടുതൊട്ടിലു തീര്‍ക്കുന്നു രക്ഷിതാക്കള്‍
മാദ്ധ്യമങ്ങള്‍ കാട്ടിയ മാസ്മരഭാവങ്ങള്‍
മാറ്റി മക്കളെ വാര്‍ക്കേണ്ടവര്‍ ” ഓര്‍ക്കു”
മാത്രയൊന്നു വേണ്ടാ മാറാല വീഴാന്‍
മാമുനിക്കുപോലും മോഹമുദിക്കുന്ന കാലം.
Generated from archived content: poem5_14_14.html Author: biju_chandran