ബാല്യമേ…

ബാല്യമേ…

പുതുമയിലേക്കുള്ളോരോട്ടം
എല്ലാം മറന്നുള്ളയോട്ടം
ഹൃദയം നുറുക്കിയവേദനയോരോന്നും
മറന്നീടുവാനുള്ളയോട്ടം

ഓര്‍ക്കുവാനാഗ്ഗ്രഹമില്ലെനിക്കൊട്ടും
ഇരുട്ടുനിറഞ്ഞതാം പൂര്‍വകാലം
ഇരുളായിതന്നെ ഇരിക്കനീ എപ്പോഴും
കണ്ണുകള്‍ മൂടി ഉറങ്ങുകയെന്നെന്നും
സ്വന്തമായ് കരുതിയസൗഭാഗ്യംഒക്കെയും
ലാളിച്ചുഞാനന്ന് മിഥ്യയെന്നറിയാതെ
കൈകള കുടഞ്ഞു ഞാന്‍ കാല്‍കള്‍ കുടഞ്ഞു ഞാന്‍
എന്നിട്ടുമെന്നെ പിരിയാത്തതെന്തുനീ
മോഹവിഷവിത്തുപാകിയനയനമേ
നിന്നുള്ളിലുളള വെളിച്ചം ഭായാനകം
കാപട്യമുള്ള നിന്‍ വെട്ടം തെളിക്കുവാന്‍
കത്തിയമര്‍ന്നിടുന്നെന്നിലെ നന്മകള്‍
ശിശുവായിരുന്ന ഞാന്‍ എത്രയോ സുന്ദരന്‍
കന്മഷമില്ലാത്ത നയനങ്ങളുള്ളവന്‍
ബാല്യമേ നിന്നെ ലഭിച്ചീടുമെങ്കില്‍ ഞാന്‍
പകരം തരാമെന്റെ സര്‍വസ്വവും തന്നെ

Generated from archived content: poem2_june17_14.html Author: biju_augustine

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here