ഞാന്‍
ഒരു പ്രദേശമാണ്.
ഒറ്റ നോട്ടത്താല്‍
കാണാനോ കേള്‍ക്കാനോ സാധിയ്ക്കാത്ത
ഒരു വാസ സ്ഥലം.
സമതലമല്ല,
മരുഭൂമിയല്ല,
പര്‍വ്വത ശിഖരമല്ല.
എന്നാല്‍,
കുന്നും കുഴികളുമുള്ള
പച്ചപ്പും മുള്‍പ്പടര്‍പ്പുമുള്ള
തരിശും തളിരുമുള്ള
ഒരു പ്രദേശം.
ഒരൊറ്റ സ്പര്‍ശം കൊണ്ടു
പുഷ്പിയ്ക്കുന്ന
വൃക്ഷങ്ങളുണ്ടെന്നില്‍.
ഒരൊറ്റ നോട്ടം കൊണ്ടു
സുഗന്ധം പൊഴിയ്ക്കുന്ന
കസ്തൂരി ഗര്‍ഭങ്ങളുണ്ട്.
ഒരു വെറും വാക്കിനാലുണങ്ങിക്കരിയുന്ന
തായ്ത്തടികളുണ്ട്.
ഉഗ്ര വൈരത്താല്‍ പോരിനു വരുന്ന
പാമ്പും നരികളുമുണ്ട്.
അതെ,
കാട്ടു മൃഗങ്ങളും കാറ്റാടിമരങ്ങളും
പുല്‍ച്ചാടികളും പാതിരാക്കൊക്കുകളും
ഞാവലും നായ്ക്കുരണവള്ളിയും
ഒന്നിച്ചു വാഴുന്ന
ഒരപൂര്‍വ്വ വനസ്ഥലി!
Generated from archived content: poem2_nov9_12.html Author: biju_anamangad