പേപ്പർവെയ്‌റ്റിൽ ഒരു കടൽ

കനം മറന്നുപോയ

കടലാസിനു മുകളിൽ

കടലിന്നാഴങ്ങൾ

കാണിക്കും അക്വേറിയം,

ശംഖുകൾ, നമുക്കൂളി

യിടുവാൻ ജലമാർഗം

തന്നിടും പായൽവാതിൽ

ചുവപ്പിൽ പച്ചക്കാലം,

പുള്ളിയിൽ മഞ്ഞ, മിഴി-

ത്തുള്ളിയിൽ നിലച്ചൊരു

വേഗമായ്‌ ഒരു മത്സ്യം.

ജനൽ പെട്ടെന്നൊരുവെയിൽ

പാളിയായ്‌ നിന്നിൽക്കൂടി

ഓർമ്മയിൽ കാണിക്കുന്നു

ജാഗരവർണ്ണങ്ങളെ.

ഒതുങ്ങുന്നൊരു വെറും

ചില്ലുഗോളത്തിൽ നീല-

ക്കടലിൽ മുങ്ങിപ്പോയ

കാടിന്റെ നിലവിളി.

Generated from archived content: poem2_aug17_07.html Author: bijoy_chandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English