കണ്ണടുപ്പം

ഇരു കണ്ണുകൾ തമ്മിലെന്ത്‌?

നോട്ടം പകുക്കുവാൻ കാമന കടയുവാൻ

ധൂസരക്കിനാക്കളെ കണ്ണിയിണക്കുവാൻ

വെള്ളിവെട്ടങ്ങളോട്‌ കണ്ണിറുക്കുവാൻ…

കാഴ്‌ചകൾ വെറും കാഴ്‌ചകളാണെന്നും

കൺപീളയാണെ സത്യമാണെന്നും

കണ്ണിണകൾ പിറുപിറുത്തു വിയർത്തൊലിച്ചതെന്തിന്‌?

ഇരുകൺപോളകൾ ഒരു കൺപോള ചിമ്മാതെ

രാപ്പകൽ ഇണചേരുന്നതെന്തിന്‌?

കിനാപേടകം കൃഷ്ണമണിയായ്‌ കാക്കുവാൻ

ഈ കൺപീലിയെന്തിന്‌ തുറുമ്പുകാട്ടണം?

കർമ്മബന്ധങ്ങളെ ചുംബിച്ചിണക്കുവാൻ

ആയിരം കണ്ണുകൾ കൊരുക്കേണ്ടേ പിന്നെ.

Generated from archived content: poem3_mar15_07.html Author: bhasi_pangil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here