ക്ലിപ്തം

ഒരണുനീളത്തിലും ഒരണുവീതിയിലും

എന്തൊരു ചുവയാണീയിഷ്‌ടത്തിന്‌.

നിന്നേക്കാൾ വലിയ മുഖം മറ.

തുടരെ വാക്കുചോർച്ചക്കിടയിൽ നവജാതശൂന്യത.

അല്ലെങ്കിൽ അഭിജാത കേവലനിസ്സാരത.

വലുതിനും ചെറുതിനും ഇടയിലുളള വട്ടപ്പൂജ്യങ്ങളുടെ

പിടഞ്ഞൊടുങ്ങൽ; വരികൾ നിസ്സംഗരാണ്‌

തത്ത്വബോധങ്ങളെത്ര കൃശം!

എത്ര സ്ഥൂലം ഹൃദയമർശനം!!

വരണ്ട നാക്കിൽ വാക്കു വിതച്ച്‌ വരികളുടെ

മുകുളനം നുണയാൻ ക്ലിപ്ത ഹൃദയമിടിപ്പു കരുതുക.

ബോധാവയവങ്ങൾ പുഷ്‌ടിയുളള പേടുകളാകട്ടെ.

Generated from archived content: poem1_oct6.html Author: bhasi_pangil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English