ഒടുക്കം

ഹൃദയഭിത്തിയിലൂടെ

ഓരോ കുടം

ചോര വാർന്നുപോവുന്നതത്രേ

ഉത്സവകാല തിരുശേഷിപ്പുകൾ

സമൃദ്ധിയുടെ സദ്യവട്ടങ്ങൾ

ദഹിക്കാതെയിങ്ങനെ

കാലങ്ങളായി കെട്ടിക്കിടക്കുകയാണ്‌.

എല്ലിൻ കഷ്‌ണം കടിച്ചുപിടിച്ച്‌

പല്ലിളിക്കുന്ന നായേപ്പോലെ

കോമാളിവേഷമാടിക്കയാണ്‌

വീണ്ടുമീ നടനകലാചാര്യന്മാർ

ഒടുക്കത്തെയൊരു ബന്ധവൈഭവം….

ഊരാക്കുടുക്കുപോലെ……

അറ്റുപോവട്ടെ സർവ്വതും….

എന്റെ കണക്കു പുസ്‌തകങ്ങളെല്ലാം

കാലിയാണ്‌.

എന്റെ ഗണിതബോധങ്ങളും

വികലമാണ്‌

അറ്റുപോവട്ടെ സർവതും….

Generated from archived content: poem1_may26_09.html Author: bhama_toppumpadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here