കവിതയ്‌ക്ക് നല്ല കാലം പിറന്നെന്ന്
വെറുതെ ഞാനിന്നലെക്കനവു കണ്ടു
ഇനിയും തളിർക്കാത്ത പ്രണയകാലത്തിന്റെ
കരിനിഴലാണെന്നു വെന്തറിഞ്ഞു.
മണ്ണേ മറക്കാം,
നമിക്കലിവിന്റെ നിറവിന്റെ പുഷ്‌പകാലം
ഇനിയിക്കപടകോലങ്ങളെക്കെട്ടിയാടിക്കലും
നടനവും നാട്യവും
നാട്ടുമാമ്പഴക്കാലത്തിന്റെ വ്യഥിത സ്വപ്‌നങ്ങളും
നിറച്ച്
നീയെന്നിൽ പൊലിയുകയെന്നിൽ പൊലിയുക
വിത്തു വിതച്ചവൻ വിളവെടുക്കട്ടെ
വിത്തെറിഞ്ഞവൻ വിപണി കൊയ്യട്ടെ
വിദ്യയറിഞ്ഞവൻ വാക്കെറിയട്ടെ
വാക്കിന്റെ യമ്പുകൊണ്ടവൻ പിയറ്റുന്നവൻ
കാലമാം ഭാവനാ ചിത്രം രചിയ്‌ക്കട്ടെ
Generated from archived content: poem1_jan31_09.html Author: bhama_toppumpadi