അന്ധതയ്‌ക്കേഴുനിറം
അതുപലവഴി മേഞ്ഞു നടക്കുന്നു.
വാർദ്ധക്യം മുറ്റിയ വഴികൾ മുതൽ,
നിലയുറയ്‌ക്കാത്ത താരുണ്യംവരെ,
ചോരയുടെ സമാനതകളേശാതെ,
അറപ്പേശാതെ, വെറുപ്പേശാതെ
മനസ്സിന്റെ വാതായനങ്ങൾ
കൊട്ടിയടച്ച്
അവസാനത്തെ അസ്‌ഥിവാരവും
തകർത്ത്,
അതുപലവഴി മേഞ്ഞു നടക്കുന്നു
അതുപലവഴി മേഞ്ഞു നടക്കുന്നു.
Generated from archived content: poem1_april11_09.html Author: bhama_toppumpadi
Click this button or press Ctrl+G to toggle between Malayalam and English