“ജനനം മുതൽ ഞാനിന്നു വരെ
ഭയന്നെന്റെ നാഥനെ
അച്ഛനമ്മമാരെ ഭയന്നു – പിന്നെ
ഗുരുവിനെയും ഭയന്നു…
ഇന്ന് ഒക്കെ കഴിഞ്ഞു ഭയ-
ക്കാനില്ലെന്നായപ്പോൾ,
മരണത്തെയും ഭയന്നു ഞാൻ….!
സനമനസുള്ളവർക്കെന്നും
ഭയമാണീ ഭൂമിയിൽ
ഭയമില്ലൊരുവനു നിത്യം
ഭയമെന്തെന്നറിയില്ലവന്…
മരണം കാണുന്ന
കാലനാണാ ഭാഗ്യവാൻ……!!!”
Generated from archived content: poem3_jun11_11.html Author: basheer_madambara