നാല് കാലില്ലാതെ പോയതിന്റെ ഞെരുക്കം മാത്രം
നാല്ക്കവലയില് ആടി വീണതിന്റെ ചുരുക്കം.
നാലാളെ ക്കൂട്ടി പാര്‍ട്ടിയില്‍’ചീയെഴ്സി’ല്‍ തുടക്കം പിന്നെ
നാട്ടില്‍ കിട്ടും’കിക്ക്’തികയാതുള്ള ഞടുക്കം.
ബ്രാണ്ടി വിസ്കി കള്ള് കിക്കാവാതെ യോടുക്കം മൂത്ത്
ബ്രൌണും വൈറ്റും മോര്‍ഫിന്‍ വരെ കേറ്റി നടക്കും.
വീട്ടിലെത്തി കെട്ടിയോള് മുടി ക്കുത്ത് പിടിക്കും കണ്ടു
വാവിട്ടോടി യൊളിച്ച മക്കള്‍ക്കിട്ടു കൊടുക്കും.
വായില്‍ നിന്നും മലിന സ്വരം മാത്രം വമിക്കുംമക്കള്
വാലില്ലാത്തൊരു മ്ര്ഗമായയാ ളെ ഗണിക്കും.
കൂട്ടുകാരനെ’ചിയേഴ്സി’നായി വീട്ടില്‍ ക്ഷണിക്കുംബോധം
കിട്ടിയാല്‍ കെട്ടിയോളെ യവനെ ക്കൂട്ടി പഴിക്കും.
കിക്കായി കാറില്‍ കയറിയതുമോട്ടി പറക്കുംറോഡില്
കാല് നടക്കാരന്റെ നെഞ്ചില്‍ കേറ്റി യിറക്കും.
അമ്മ പെങ്ങള് മക്കള്‍ ഗണന കാറ്റില്‍ പറക്കും കാമം
ആര്ത്തിരച്ചടുത്തവരെ കൊത്തി പരിക്കും.
ജോലിക്കിറങ്ങാതെ മയങ്ങാന്‍ വിറ്റു തുലക്കും പോരേല്
ജോളിക്കായി ലോണെടുത്തും ധൂര്‍ത്തില്‍ മുടക്കും.
കടം കഴുത്തി ന്നൊപ്പമെത്തി കണ്ണ് തുറിക്കും പണി
കടക്കാര്‍ക്ക് വെച്ച് കുടുംബ മൊന്നായി തൂങ്ങി മരിക്കും.
മറു വഴിയില്‍ കൊള്ള,കൊല,കവര്‍ച്ച യടക്കം ചെയ്ത്
മയക്കു വഴിക്കായി പല വഴി വെട്ടി തുറക്കും.
ഉരുള കണ്ടു വാ പൊളിച്ചു തന്നെയാ പോക്ക് ഊര്‍ജ്ജം
ഊറ്റുവാന്‍ രാഷ്ട്രീയക്കാരാ കൂട്ടിനിവര്ക്ക്.
ലഹരി വിറ്റ നേട്ടം കോടികള്‍ കൂട്ടി പെരുക്കും ഇവിടെ
ലക്ക് തെറ്റിയ നാട്ടിന് കടിഞ്ഞാണാര് പിടിക്കും ?.
ഹാ ഹ ഹാ യെ ഹേ ഹെ ഹേന്നു കൂകി വിളിക്ക് അല്ലേല്‍
ഹീ ഹി ഹീ ഇ ഹീ ഹി ഹീന്നു കരഞ്ഞു സഹിക്ക്…
Generated from archived content: poem1_may16_14.html Author: bappu_peringottupalam