മരണം-
ജീവിത നൈരന്ത്യരത്തിന്റെ-
പരിസമാപ്തിയാണെങ്കിലും,
ജീവിതം തുടരുന്നവരുടെ,
നിസ്സഹായതയുടെ ദീര്‍ഘ തമസ്സാണ്.
കാരണം,പറയാതെ യാത്രയായവര്‍ ,
കാലടിപാടുകള്‍ അവശേഷിപ്പിച്ചത് –
പിന്‍തുടരുവാനോ, അതോ-
പിന്തുടരലിന്റെ നിരര്‍ത്ഥകത
പകുത്തെടുക്കാന്‍ വിരചിച്ചതോ?
തീര്‍ച്ചയാണൊന്നുണ്ട് ,
ബഹുമാനിക്കപ്പെടാതെ കടന്നുപോകപ്പെട്ട-
പ്രവാചകന്‍മാരിലെല്ലാം,
നന്മകളുണ്ടായിരുന്നെന്നുകാണുവാന്‍,
നാം സൂക്ഷിക്കുന്ന തിന്മകള്‍,
നമുക്ക് മിഴിദര്‍പ്പണമായെങ്കില്‍ !
ഓര്‍ക്കേണ്ട മറ്റൊരു കാര്യം-
മരണ്ഠ്തിന്റെ ഭൌതികത,
മണ്‍ മറയ്ക്കപ്പെടുമെങ്കിലും,
മരണവുമായി സംവദിക്കുന്നവരുടേത്-
നിശാന്ത വിഹ്വലതയോ, ഭയമോ,
അതിനുമപ്പുറത്തുള്ള – പ്രശാന്തയോ?
അതിനിയും ഭാഷ്യമെഴുതപ്പെടാ-
പ്രപഞ്ചിക സനാതന സത്യം !
അതിനാല്‍ തന്നെ ജീവിതം
മരണം തേടിയുള്ള യാത്രയോ,
മരണത്തിനുമപ്പുറത്തേയ്ക്കുള്ള എത്തിനോട്ടമോ?
രണ്ടായാലും തീരുമാനിക്കുക നാം,
അതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം!
കാരണം,
നാം ജീവിച്ചുകൊണ്ടേയിരിക്കുകയാണ്….
Generated from archived content: poem2_may12_12.html Author: baiju.tharayil
Click this button or press Ctrl+G to toggle between Malayalam and English