ബാബുരാജ്‌

ബാബുരാജ്‌ ഒരത്ഭുത പ്രതിഭാസമാണ്‌. കലാലോകത്ത്‌ അപൂർവം പ്രത്യക്ഷപ്പെടുന്ന വിസ്‌മയനക്ഷത്രം. തെരുവുപാട്ടുകാരനിൽനിന്ന്‌ ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ അഭിമാനഭാജനമായി മാറിയ അസാധാരണ കഥയാണ്‌ ബാബുരാജ്‌ എന്ന സാബിർ ബാബുവിന്റേത്‌. കുഞ്ഞുമുഹമ്മദ്‌ എന്ന സംഗീതപ്രേമിയായ പോലീസുകാരൻ സാബിർ ബാബുവിനെ ദത്തെടുത്തു വളർത്തുകയായിരുന്നു. വിരൽതുമ്പുകളാൽ ഹാർമോണിയത്തിൽനിന്ന്‌ അനശ്വര സംഗീതം വിരിയിച്ച ബാബുരാജ്‌ ചലച്ചിത്രസംഗീതം ഇഷ്‌ടപ്പെടുന്നവരുടെ മാത്രമല്ല, ഹിന്ദുസ്‌ഥാനി, കർണാട്ടിക്‌ സംഗീത തത്‌പരരുടേയും വിസ്‌മയമാണ്‌. മലയാള ചലച്ചിത്ര സംഗീതത്തിന്‌ ഹിന്ദുസ്‌ഥാനിയുടെ ഛായയിൽ ഹൃദയങ്ങളുമയി സംവദിക്കാനുളള അപൂർവ ശക്‌തി സ്വരൂപിക്കുകയായിരുന്നു ബാബുരാജ്‌. വടേരി ഹസൻ പ്രസാധനം ചെയ്‌ത്‌ ജമാൽ കൊച്ചങ്ങാടി എഡിറ്റ്‌ ചെയ്‌ത ബാബുരാജിനെ അറിയാനും കൂടുതലടുക്കാനുമുളള ചരിത്രരേഖയാണ്‌.

ആശയസമന്വയം മാസിക

Generated from archived content: baburaj.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here