-മണ്ടൻ സായിപ്പ്-
രണ്ടായിരത്തി മൂന്നിൽ ഡൽഹിയിൽ നിന്നും ഉദയ്‌പ്പൂരിലേക്കുള്ള ഒരു ഔദ്യോഗിക യാത്രയിലായിരുന്നു ഇഗ്ലണ്ടുകാരനായ അലക്‌സാണ്ടറെ പരിചയപ്പെട്ടത്. അയാളുടെ കഴുത്തിൽ വലിയ ഒരു രുദ്രാക്ഷമാലയും പിന്നെ മഞ്ഞപ്പൂക്കളുടെ കനത്ത ഒരു മാലയും ഉണ്ടായിരുന്നു. ഞങ്ങൾ പരസ്‌പരം പരിചയപ്പെട്ടു. പേരിലൂടെ ക്രിസ്‌ത്യാനി ആണെന്ന് മനസിലാക്കിയ ഞാൻ അയാളോട് കഴുത്തിൽത്തൂക്കിയ രുദ്രാക്ഷത്തിന്റെ പൊരുൾ ചോദിച്ചു. കുറെ മാസങ്ങൾക്ക് മുൻപ് വരെ അയാൾ ക്രിസ്‌ത്യാനിയായിരുന്നെന്നും ഇപ്പോൾ ഹിന്ദുമതം സ്വീകരിച്ചെന്നും…… ഹരിദ്വാറിലും ഋഷികേശിലും തീർത്ഥാടനം കഴിഞ്ഞുള്ള യാത്രയിലാണ് ഞങ്ങളുടെ ആ കണ്ടുമുട്ടൽ. ഇൻഡ്യയിലെ മറ്റു ക്ഷേത്രങ്ങൾ സന്ദർശിക്കുവാനുള്ള യാത്രയുടെ തുടക്കമായിരുന്നു ഈ ട്രെയിൻ യാത്ര.
ഇങ്ങനെയാരു പെട്ടെന്നുള്ള മതപരിവർത്തനത്തിനു കാരണമന്വേഷിച്ചപ്പോൾ അയാൾ എന്നോടു വിശദീകരിച്ചു. ‘മനസ്സിന്റെ ശാന്തിക്കുവേണ്ടിയുള്ള ഇക്കണ്ടകാലങ്ങളിലെ പരക്കം പാച്ചിലിൽ ഹിന്ദുമതം മാത്രമാണ് അദ്ദേഹത്തിനു ശാന്തിയും സമാധാനവും നൽകിയത്.
ഹിന്ദു മതത്തിലെ ഏത് സിദ്ധാന്തമാണ് ശാന്തിയും സമാധാനവും നൽകിയെന്നുള്ള എന്റെ ചോദ്യത്തിന് അയാൾക്ക് മറുപടിയുണ്ടായില്ല. അതിനു ശേഷമുള്ള അയാളുടെ സംസാരത്തിൽ നിന്നും ഒരു കാര്യം എനിക്കു വ്യക്തമായി. ഹിന്ദുമതത്തെക്കുറിച്ചോ ആ മതത്തിന്റെ ഒരു ഗ്രന്ധത്തെക്കുറിച്ചുപോലും ഈ സായിപ്പിനു ജ്ഞാനമില്ലെന്നും, ഇംഗ്ലണ്ടിൽ ഏതോ ഒരു ഹിന്ദുഗുരുവിന്റെ (സ്വാമി) ആശ്രമത്തിൽ യാദൃശ്ചികമായിചെന്ന്‌പ്പെട്ട അയാളെ ഗുരു തന്റെ യോഗമുറകൾ കാണിച്ച് കീഴ്‌പ്പെടുത്തിയെന്നുമാണ്.
വർഷങ്ങളായി ഇൻഡ്യയെ അടക്കിവാണ് നമ്മെ മണ്ടന്മാരാക്കിയ ഈ വെള്ളക്കാരെ മണ്ടന്മാരാക്കാൻ ഇൻഡ്യക്കാർ പഠിച്ചുവെന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ മണ്ടൻ സായിപ്പ്. ജയ് ഹിന്ദ്..!
Generated from archived content: essay1_jan8_11.html Author: babu_george_bhopal