കള്ളനു വയറ്റിലുണ്ട്

കൊച്ചുപെണ്ണ് റോഡിലൂടെ ഞെളിഞ്ഞങ്ങനെ നടക്കുകയാണ്. കഴുത്തില്‍ അഞ്ച് പവന്‍ സ്വര്‍ണ്ണമാല തിളങ്ങുന്നു. പമ്മിപ്പമ്മി ആ വഴി വന്ന കള്ളന്‍ കൊച്ചു ചെറുക്കന്‍ മാല പൊട്ടിച്ച് ഓടടാ ഓട്ടം. കൊച്ചു പെണ്ണ് വിടുമോ? അവള്‍ പിന്നാലെ ഓട്ടം തുടങ്ങി. പിന്നിലായി നാട്ടുകാരും.

വെപ്രാളത്തിനിടയ്ക്കു കള്ളന്‍ തൊണ്ടിമാല തൊണ്ടയിലൂടെ വിഴുങ്ങി. പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയുടെ വയറ്റീന്ന് മാല പുറത്തെടുക്കാന്‍ പല പണീം നോക്കി നടന്നില്ല. അവസാനം വയറ് കീറാന്‍ തീരുമാനിച്ചു.

‘’ പാവം കൊച്ചു ചെറുക്കന്റെ വയറ് കീറേണ്ട സാറേ” തീരുമാനം കേട്ടപ്പോള്‍‍ കൊച്ചു പെണ്ണിനു സങ്കടം. ‘’ പിന്നെന്തു ചെയ്യും കൊച്ചു പെണ്ണു പറ’‘ എസ് ഐ ചോദിച്ചു.

‘’ഏതായാലും എന്റെ സ്വര്‍ണ്ണമാല കൊച്ചു ചെറുക്കന്റെ വയറ്റില്‍ ഉണ്ടെന്ന് ഉറപ്പായി. എനിക്കു ‘’ വയറ്റി’‘ലുണ്ട്. അതുകൊണ്ട് കൊച്ചുചെറുക്കനണ്ണനെ ഞാന്‍ കൊണ്ടു പോയേക്കാം. ഞങ്ങളൊന്നിച്ച് പൊറുത്തോളാം സാറേ’‘

Generated from archived content: story5_dec11_13.html Author: babu_alappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here