നര്‍മ്മകഥ ————
കോരിചൊരിയുന്ന മഴ. ശരീരാസകലം മൂടിപ്പുതച്ച് ചുരുണ്ടുകൂടി കിടക്കുകയാണയാള്‍. പെട്ടെന്ന് ഭാര്യ അയാളെ കുത്തി ഉണര്‍ത്തി.
“ദേ.. മനുഷ്യ. മണി എട്ടായി. ചായക്ക് ഒരു തുള്ളി പാല്‍ പോലുമില്ല. ഒരു കവര്‍ പാല്‍ വാങ്ങിക്കോണ്ട് വാ…”
മനസ്സില്ലാ മനസ്സോടെ പുതപ്പില്‍ നിന്നും പുറത്തുചാടി.
കുടയും ചൂടി റോഡിലൂടെ പാല്‍ക്കടയിലേക്ക് നടക്കുകയാണയാള്‍. ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുന്നവരും കാല്‍നടക്കാരും അയാളെ നോക്കി കളിയാക്കി ചിരിക്കുന്നു!? എന്താ കാര്യം? അയാള്‍ക്കൊന്നും മനസ്സിലായില്ല. പാല് വാങ്ങി തിരിച്ച് വീട്ടിലേക്ക് വരുമ്പോഴും ജനം സൂക്ഷിച്ചു നോക്കുന്നു! ചിരിക്കുന്നു!ഇളിക്കുന്നു! ഒരു വിധം അയാള്‍ വീട്ടിലെത്തി.
“എന്റെ ഭാര്യേ… റോഡില്‍ നിന്ന് പലരും എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു?.. എന്താ കാര്യം?”
“നിങ്ങടേ “വണ്ടി” കണ്ടാ ജനം ചിരിക്കുന്നെ…”
“വണ്ടിയോ? എന്റെ വണ്ടി സ്കൂട്ടറാ… ആ സ്കൂട്ടറ് കണ്ടിട്ട് ജനം ചിരിക്കുന്നതെന്തിനാന്നാ എന്റെ ചോദ്യം.?”
“സ്കൂട്ടറ് കണ്ടിട്ടല്ല മനുഷ്യാ…. നിങ്ങടെ കൊടവണ്ടീക്കണ്ടീട്ടാ…”
“എന്ത് കൊടവണ്ടിയോ? എനിക്കോ?… സത്യത്തില്‍ എനിക്ക് കൊടവണ്ടി ഉണ്ടോ…?”
“ഉണ്ടെന്നോ? … ഉണ്ട് മനുഷ്യാ… നിങ്ങക്ക് വലിയൊരു കൊടവണ്ടി ഉണ്ട്. ഞാന്‍ ജീവിതത്തില്‍ ഇത്രയും വൃത്തികെട്ട കൊടവയര്‍ ആദ്യമായിട്ടാ കാണുന്നേ! ഈ കൊടവയര്‍ കണ്ടാല്‍ ജനം ചിരിക്കുകയല്ല. കൂകിപ്പോകും. അത്രയ്ക്ക് വൃത്തികെട്ട കൊടവയറാ നിങ്ങടെ വയറ്റത്ത് കയറി ഇരിക്കുന്നെ? മനസ്സിലായോ?”
“സത്യത്തില്‍ കൂകാന്‍ മാത്രം വൃത്തികേടുണ്ടോ എന്റയീ കൊടവണ്ടിക്ക്?”
“ഒരു കാര്യം ചെയ്യ്. നിങ്ങളാകണ്ണാടിക്കു മുന്നില്‍ പോയി നിക്ക്… എന്നിട്ട് സ്വയം തീരുമാനിക്ക് …”
അയാള്‍ കണ്ണാടിക്കു മുന്നിലെത്തി.
ഞെട്ടിപ്പോയി!! ചൂളിപ്പോയി!!?
അയ്യേ..! ഇത്രയ്ക്ക് വൃത്തികെട്ട ഒരവയവവും ചുമന്നോണ്ടാരുന്നോ താനിത്രനാളും റോഡാല്‍ കൂടി തേരാപാരാ നടന്നിരുന്നേ? കഷ്ടം! ലജ്ജാകരം??
അയാള്‍ ആലോചനയ്ക്ക് തീകൊളുത്തി. കുട്ടകം പോലുള്ള ഈ കുടവയര്‍ പരത്തിനിരപ്പാക്കാന്‍ എന്താ ഒരു മാര്‍ഗ്ഗം? ആലോചനകള്‍ക്കൊടുവില്‍ ഉത്തരം കിട്ടി??
അന്ന് ഭാര്യ പതിവിന് അല്പം നേരത്തെ ഉണര്‍ന്നു. കൂടെകിടന്നിരുന്ന ഭര്‍ത്താവിനെ കാണുന്നില്ല.!? ആധിയും വ്യാധിയും ബാധിച്ച അവള്‍ തൊട്ടടുത്ത മുറിയിലേക്ക് പാഞ്ഞു.. സഡണ്‍ ബ്രേക്കിട്ട് നിന്നു.
മുറിയില്‍ ഒരു മൂലയ്ക്ക് പായ വിരിച്ച് അതാകിടക്കുന്നു തന്റെ കെട്ടിയോന്‍! നീണ്ട് നിവര്‍ന്ന് വടി വിഴുങ്ങിയ പോലെ!?
കുനിഞ്ഞിരുന്ന് ശ്വാസം പിടിച്ചു നോക്കി. ശ്വാസം നിലച്ചിരിക്കുന്നു.!!
“അയ് യ്യോ…. എന്റെ ചേട്ടാ….” അവള്‍ അലമുറയിട്ടു. പിന്നെ സ്വന്തം നെഞ്ച് നോക്കി അഞ്ചാറ് ഇടി അങ്ങിടിച്ചൂ. അയല്‍ക്കാര്‍ ഓടിക്കൂടി.
“എന്തു പറ്റി..?”
“എന്റെ ചേട്ടന്‍ പോയേ….?
ഓടിക്കൂടിയ ഒരാള്‍ ശവത്തിന്റെ നെഞ്ചില്‍ കൈവച്ചു. “അല്പ്ം ജീവനുണ്ട്… വേഗം 108 വിളിക്ക്. 108 ആംബുലന്‍സ് പറന്നെത്തി.
ആശുപത്രിയില്‍ “ശവം” നീണ്ട് നിവര്‍ന്ന് കിടക്കുന്നു. ചുറ്റിനും ഡോക്ടര്‍മാര്‍. ജീവന്‍ രക്ഷിക്കാന്‍ അവര്‍ പലപണിയും പയറ്റി നോക്കുകയാണ്.
പെട്ടെന്നണ് ശവം ചാടി എണീറ്റത്!?
എനിക്കൊനും പറ്റീട്ടില്ലേ… ഞാന്‍ വ്യായാമ മുറകള്‍ ചെയ്യുകകായിരുനു…
“എന്നിട്ട് നിങ്ങള്‍ക്ക് ശ്വാസം ഒട്ടും ഇല്ലരുന്നല്ലോ?
“അത്…. ഞാന്‍ വ്യായാമാ മുറകളില്‍ അവസാന ആസനത്തിലാരുന്നു….
Generated from archived content: story3_june27_15.html Author: babu_alappuzha