കൊച്ചുകഥകള്‍

1. കുട്ടിയെ ആവശ്യമുണ്ട്

“എന്താ വല്യപ്പന്മാരെല്ലാം കൂടി ഈ വഴിക്ക്?” മുന്നില്‍ നിരന്നു നില്‍ക്കുന്ന വൃദ്ധന്മാരെ നോക്കി സംവിധായകന്‍റെ ചോദ്യം.

“സാറിന്‍റെ പുതിയ പടത്തില്‍ അഭിനയിക്കാന്‍ കുട്ടികളെ ആവശ്യമുണ്ടെന്നറിഞ്ഞ് വന്നതാ.”

“നിങ്ങടെ പേരക്കുട്ടികള്‍ ആരെങ്കിലുമാണോ?”

“അല്ല സാര്‍ ….ഞങ്ങളുതന്നാ കുട്ടികള്‍ .”

“എന്ത്?…നിങ്ങളോ?!”

“അതെ സാര്‍ ഞങ്ങള് തന്നെ ..ഞാന്‍ ഗോവിന്ദന്‍കുട്ടി ..ഇത് ശങ്കരന്‍കുട്ടി …ഇത് നാരായണന്‍കുട്ടി….”

2. ബര്‍ത്ത് ഡേ

കുട്ടിയുടെ ബെര്‍ത്ത്‌ ഡേ പാര്‍ട്ടി പൊടിപൊടിക്കുകയാണ് . അതിഥികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. നടുവില്‍ അലങ്കരിച്ച ഒരു ഭീമന്‍ ബെര്‍ത്ത്‌ ഡേ കേക്ക്! കേക്ക് മുറിച്ച് കുട്ടിയുടെ വായ്ക്കകത്തേക്ക് തിരുകുകയാണ് മമ്മി.

കുട്ടി കേക്ക് രുചിയോടെ നുണഞ്ഞിറക്കി. നന്ദിസൂചകമായി ഒരു കുര കുരച്ചു.

“ബൌ …ബൌ …ബൌ……”

3. ഭിക്ഷക്കാരന്‍

ഒരു കയ്യില്‍ ഭിക്ഷാപാത്രവും മറുകയ്യില്‍ പഴകിയ തുണിസഞ്ചിയുമായി ഒരു ഭിക്ഷക്കാരന്‍ ബാങ്ക് മാനേജരുടെ കാബിനിലേക്ക്‌ പാഞ്ഞു കയറി. കലി കയറിയ മാനേജര്‍ അക്ക്രോശിച്ചു.

“ഇറങ്ങിപ്പോടോ…ഇത് ഭിക്ഷാടനത്തിനുള്ള സ്ഥലമല്ല….ബാങ്കാ …”

ഇത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് ഭിക്ഷക്കാരന്‍ പറഞ്ഞു: :”ഭിക്ഷ യാചിച്ചു വന്നതല്ല സാര്‍. ഡിപ്പോസിറ്റ് ചെയ്യാന്‍ വന്നതാ…”

3. ലോക്കര്‍

വിവാഹാനന്തരം വധൂവരന്മാര്‍ വരന്‍റെ വീട്ടിലേക്കു മടങ്ങുകയാണ്.

“ഈ ബാന്കിലോന്നു കയറിയിട്ട് പോകാം.” വരന്‍ വധുവിനോട് മൊഴിഞ്ഞു.

സ്വര്‍ണത്തില്‍ പൊതിഞ്ഞ വധു വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കാറിനു പുറത്തിറങ്ങി ബാങ്കിലേക്ക് കയറി.

“സാര്‍..ഇതെന്‍റെ ഭാര്യ..വിവാഹം കഴിഞ്ഞു വരുന്ന വഴിയാ. ഒരു ലോക്കര്‍ വേണം…ഈ “ഉരുപ്പടി” അപ്പാടെ വയ്ക്കാന്‍ പറ്റിയ ഒരു വലിയ ലോക്കര്‍…”

Generated from archived content: story3_dec15_14.html Author: babu_alappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here