കള്ളന്‍

” സാര്‍ ഇന്നലെ രാത്രി എന്റെ വീട്ടില്‍ കള്ളന്‍ കയറി” രാവിലെ പോലീസ് സ്‌റ്റേഷനിലേക്കു ഓടിക്കയറി വന്ന ആ പാവം സ്ത്രീ പരവേശത്തോടെ പരാതി പറയുകയാണു . ” അപ്പോ സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ കള്ളന്‍ കൊണ്ടു പോയിക്കാണും അല്ലേ?’ ‘ ” സ്വര്‍ണ്ണാഭരണങ്ങള്‍ ഒന്നും കൊണ്ടുപോയില്ല സാര്‍”

” എങ്കില്‍ പണം മുഴുവന്‍ എടുത്തോണ്ടു പോയിട്ടുണ്ടാകും അല്ലേ?”

” പണവും കൊണ്ടു പോയില്ല സാര്‍”

” ടി വി മൊബൈല്‍ ഫോണ്‍ ലാപ് ടോപ്പ് ഇതുവല്ലതും, കൊണ്ടു പോയോ?”

” അതും കൊണ്ടു പോയിട്ടില്ല ”

” അതുകൊള്ളാമല്ലോ സ്വര്‍ണ്ണവും പണവും ഒന്നും വേണ്ടാത്ത കള്ളനോ?.. ഈ അതിര്‍ത്തിയില്‍ അങ്ങനൊരു കള്ളന്‍ ഇല്ലല്ലോ? ആട്ടേ മറ്റെന്തു സാധനമാ അവന്‍ കൊണ്ടൂ പോയേ?”

” അത്…. എന്റെ …ചാരിത്ര്യം ”

Generated from archived content: story3_apr17_14.html Author: babu_alappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here