(നര്‍മകഥ)
“വിവാഹ വെട്ടിപ്പ് വീരന്‍ വിശ്വനാഥന്‍ 10 വര്‍ഷത്തെ തടവിന് ശേഷംപുറത്തു വരുന്നു.” പത്രവാര്‍ത്ത വായിച്ചു വെട്ടിപ്പില്‍ കുടുങ്ങിയ സ്ത്രീകള്‍ക്ക് സന്തോഷം. ഏതാണ്ട് ആയിരത്തോളം പേരുള്ള ആ സംഘം ഒത്തുകൂടി. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
“അവനെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ തട്ടിക്കളയും..” ഒരു സ്ത്രീ ആവേശം കൊണ്ടു.
“ഞാനവനെ തട്ടുകയില്ല. പക്ഷെ കെട്ടും. എന്നിട്ട് ഒന്നിച്ചു ജീവിക്കും..” വേറൊരു സ്ത്രീ പറഞ്ഞു.
“അങ്ങനെ നീ ഒറ്റക്കവനെ കെട്ടണ്ട..ഞങ്ങള്‍ക്കും വേണം അവനെ.. അല്ല പിന്നെ..?” മറ്റൊരു സ്ത്രീ പറഞ്ഞു.
“അതിനെന്താ മാര്‍ഗം..?”
“ഒരു മാര്‍ഗമുണ്ട്. എല്ലാവരും കൂടി അവനെ കെട്ടുക. എന്നിട്ട് ഒന്നിച്ചു താമസിക്കുക…എന്താ..?” മറ്റൊരാള്‍ ആവേശം കൊണ്ടു.
“മറ്റൊരു മാര്‍ഗം ഞാന്‍ പറയാം.. നമ്മുടെ പേരുകള്‍ നറുക്കിടുക. നറുക്ക് വീഴുന്ന ആളെ അവന്‍ കെട്ടട്ടെ..?”
“അത് വേണ്ട.. അങ്ങനെ വന്നാല്‍ ഒരാളൊഴിച്ച് ബാക്കി എല്ലാവരും വഴിയാധാരമായിപ്പോവില്ലേ..? അതുകൊണ്ട് എല്ലാവര്ക്കും കൂടി അവനെ അങ്ങ് കെട്ടാം…?”
”ശരി. തീരുമാനം എടുത്തിരിക്കുന്നു..” യോഗം പിരിഞ്ഞു.
പിറ്റേ ദിവസം വിശ്വനാഥന്‍ ജെയില്‍ മോചിതനായി. അയാള്‍ നാട്ടിലെത്തി. കൂടെ ഒരു യുവതിയുമുണ്ട്!? സംഗം വിശ്വനാഥനെ ഖെരാവോ ചെയ്തു.
“എന്താ?.. എന്തു വേണം…?”
“നീ ഞങ്ങടെ ഭര്‍ത്താവാകണം..”
“ഹ..ഹ.ഹ..!ഹ…!”
“എന്താ ചിരിക്കുന്നേ..?”
“ചിരിക്കാതെന്തു ചെയ്യും..? ഈ നില്‍ക്കുന്നത് എന്‍റെ ഭാര്യയാ..പ്രമാദമായ വിവാഹവെട്ടിപ്പുകാരി. ജെയിലില്‍വച്ച് ഞങ്ങള്‍ പരിചയപ്പെട്ടു… കല്യാണവും കഴിച്ചു….”
Generated from archived content: story2_mar18_15.html Author: babu_alappuzha