നറുക്കെടുപ്പ് (നര്‍മകഥ )

കൊച്ചുകുട്ടന്‍ നിര്‍ധനനും വിരൂപനുമായ ഒരു ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനാണ്. വയസ്സ് 40 കഴിഞ്ഞിട്ടും വിവാഹം നടക്കുന്നില്ല. കാരണം പെണ്‍കുട്ടികള്‍ക്കു വിരൂപന്‍ പയ്യനെ പിടിക്കുന്നില്ല അത്രതന്നെ.

അങ്ങനെയിരിക്കെ ഒരു ദിനം കൊച്ചുകുട്ടനു ലോട്ടറിയടിച്ചു. ഒരു കോടി രൂപയും ഒരു സുന്ദരന്‍ കാറും ! കൊച്ചുകുട്ടന്‍ ഞെട്ടി.

വിവവരമറിഞ്ഞ് പെണ്‍കുട്ടികളെല്ലാം കൊച്ചുകുട്ടന്റെ കൊച്ചു വീടിനു മുമ്പില്‍ തടിച്ചു കൂടി. എല്ലാവര്‍ക്കും ഇപ്പോള്‍ കൊച്ചുകുട്ടനെ കെട്ടണമെന്ന്. ധര്‍മ്മ സങ്കടത്തിലായ കൊച്ചുകുട്ടന്‍ ഒരു കൊച്ചു തീരുമാനമെടുത്തു നറുക്കിട്ടു.

നറുക്കു വീണ പെണ്‍കുട്ടിയെ കൊച്ചുകുട്ടന്‍ കെട്ടി

Generated from archived content: story2_feb7_14.html Author: babu_alappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English