ഒരു കറുത്ത രൂപം മുന്നില്‍വന്നു നില്‍ക്കുന്ന പോലെ? ഞാന്‍ ഞെട്ടിയുണര്‍ന്നു!? “എന്റെ പിന്നാലെ വരൂ..” ആ രൂപം ആജ്ഞാപിച്ചു.
അനുസരണയോടെ പിന്നാലെ നടന്നു.
കാടും മേടും കാട്ടാറുകളും കടന്ന്, ഭൂമിയും വാനവും കടന്ന് ഞങ്ങള്‍ ഒഴുകി..
ദൂരെ ഒരു കൊട്ടാരം!
കൊട്ടാരത്തിലെ അലങ്കരിച്ച ഹാളില്‍ ഒരു വലിയ ടീവി. ടീവിക്ക് മുന്നില്‍ എന്നെ ഇരുത്തി. രൂപം ടീവി ഓണ്‍ ചെയ്തു.
സ്ക്രീനില്‍ ഭൂമിയിലെ എന്റെ വീട് കാണാം. ആള്‍ക്കൂട്ടവും!
കട്ടിലില്‍ മൃതദേഹം പട്ടില്‍ പൊതിഞ്ഞു കിടത്തിയിരിക്കുന്നു. ഭാര്യ, കുട്ടികള്‍, അഛന്‍, അമ്മ, സഹോദരീസഹോദരന്മാര്‍. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍, എല്ലാവരും പൊട്ടിക്കരയുന്നു!
ശവം ചിതയില്‍ വയ്ക്കുന്നു.
തീനാളങ്ങള്‍ എന്നെ വിഴുങ്ങുന്നു.
നിമിഷങ്ങള്‍ – മണിക്കൂറുകള്‍ – തീയണഞ്ഞു. ഇപ്പോള്‍ ഒരു പിടി ചാരം മാത്രം!
മനുഷ്യന്റെ “ചാര” ത്തിലേക്കുള്ള മഹത്തായ ഈ യാത്രയെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ച് ഞാനല്‍പ്പം മയങ്ങിപ്പോയി.
കണ്ണ് തുറക്കുമ്പോള്‍ കൈവെള്ളയില്‍ ഒരു പിടി “ചാരം”!! ആ ചാരവുമായി കൊട്ടാരത്തിന് പുറത്തെ കനത്ത കൂരിരുട്ടിലേക്ക് ഞാന്‍ ഇറങ്ങിപ്പോയി.
Generated from archived content: story1_mar24_16.html Author: babu_alappuzha