അച്ചടക്കം

ഒരാള്‍ തന്റെ മകനോടൊപ്പം റോഡിലൂടെ നടക്കുകയാണു പെട്ടന്നയാള്‍ ആ കാഴ്ച കണ്ടത് ! റോഡരുകില്‍ ബിവറേജ് കോര്‍പ്പറേഷന്‍ മദ്യശാല. മുന്നില്‍ പെരുമ്പാമ്പിനേപ്പോലെ വളഞ്ഞു പുളഞ്ഞ നീളന്‍ ക്യൂ !

” മോനേ.. നീയാ ക്യൂവിനു പിന്നില്‍ പോയി നില്ല് …”

” ശരി അച്ഛാ…”

അവന്‍ ക്യൂവില്‍ നിന്നു അച്ചടക്കത്തോടെ ക്ഷമയോടെ ക്യൂ മുന്നോട്ട് നീങ്ങുകയാണു.

” എന്താ മനുഷ്യാ നിങ്ങളീ കാണിച്ചേ ഇത്ര ചെറുപ്രായത്തിലേ ഇവനെ മദ്യപാനം പഠിപ്പിക്കുന്നോ”? ഇതു കണ്ടു നിന്ന മറ്റൊരാള്‍ അയാളു നേരെ തട്ടിക്കയറി.

” മദ്യപാനം പഠിപ്പിക്കാനല്ല സുഹൃത്തേ അച്ചടക്കം പഠിപ്പിക്കാനാ…”

Generated from archived content: story1_apr29_14.html Author: babu_alappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English