ഫസ്‌റ്റ്‌ നൈറ്റ്‌

കനകലത മോഡേൺ ഗേളാണ്‌. മാതാപിതാക്കൾ മകൾക്കുവേണ്ടി കല്യാണാലോചനകൾ തകൃതിയായി നടത്തുകയാണ്‌. മകൾ പറഞ്ഞു. “ഡാഡി….. എന്റെ പെണ്ണുകാണാൻ ചെറുക്കനിവിടെ വരുന്നത്‌ എനിക്കിഷ്‌ടമല്ല…… ഞാൻ പോയി ചെറുക്കനെക്കണ്ടോളാം…..” ഡാഡി സമ്മതിച്ചു. അങ്ങനെയാണ്‌ കനകലത കൂട്ടുകാരിയോടൊത്ത്‌ തിളങ്ങുന്ന കാറിൽ “ചെറുക്കൻകാണാ”നെത്തിയത്‌.

കനകലത വീടും പരിസരവും ഓടിച്ചു നോക്കിയിട്ട്‌ –

“ഇവിടെ ഡോഗ്‌സില്ലേ-?”

“ഇല്ലല്ലോ….. ഇവിടെ മനുഷ്യരേയുള്ളു കുട്ടീ……….” ചെറുക്കന്റെ അച്ഛൻ ചെറു തമാശ പൊട്ടിച്ചു.

“ഞങ്ങൾക്കൽപ്പം ബിസിയുണ്ട്‌. പയ്യനെ വിളിക്കൂ……..”

“മോനേ……. കനകാംബരാ………”

നിമിഷങ്ങൾക്കുള്ളിൽ കനകാംബരൻ നമ്രമുഖനായി ഒരു ട്രേയിൽ ചായക്കപ്പുകളുമേന്തി മന്ദം മന്ദം പ്രവേശിക്കുന്നു. ആദ്യകപ്പ്‌ പെൺകുട്ടിയുടെ മുന്നിലേക്ക്‌ നീട്ടുന്നു.

ചായ ഒരു കവിൾ രുചിച്ചുകൊണ്ട്‌ കനകലതഃ

“വെരി ഫൈൻ ടീ!……… ആരുണ്ടാക്കിയതാ-?”

“ഞാനുണ്ടാക്കിയതാ…….. ഇഷ്‌ടപ്പെട്ടോ

”ഇഷ്‌ടപ്പെട്ടു….. കട്‌ലേറ്റുണ്ടാക്കാനറിയാമോ?…. ഫ്രൈഡ്‌ റൈസ്‌, ചില്ലിചിക്കൻ…..?“

”ഇതെല്ലാം ഞാൻ ഞൊടിയിടയിലുണ്ടാക്കും…..“

”എങ്കീ……… പയ്യനെ എനിക്കിഷ്‌ടപ്പെട്ടു….. അവളുടെ നുണക്കുഴി വിരിഞ്ഞു.

അങ്ങനെ അവരുടെ വിവാഹം നടന്നു.

ഫസ്‌റ്റ്‌ നൈറ്റിൽ പാതിചാരിയ വാതിൽ തുറന്ന്‌ കയ്യിൽ പാൽ ഗ്ലാസുമായി കനകാംബരൻ നാണത്തോടെ കടന്നുവന്നു. കാത്തിരുന്നു കാത്തിരുന്ന്‌ കനകലത ഉറങ്ങിപ്പോയിരുന്നു.

“കനകലതേ…….. എഴുന്നേൽക്കൂ……… ഇതാ പാൽ………..”

കനകലത കൂർക്കം വലിച്ച്‌ കൂട്ടുകയാണ്‌.

“ഛീ……….. എണീക്കെടീ……….” അതൊരലർച്ചയായിരുന്നു.

കനകലത ചാടിപ്പിടഞ്ഞെണീറ്റു.

മുന്നിൽ കനകാംബരൻ പാൽപ്പുഞ്ചിരിപൊഴിച്ച്‌ പാൽഗ്ലാസുമായി നിൽക്കുന്നു.!

“പാൽ പാതി കുടിച്ചിട്ട്‌ ഇങ്ങ്‌ തരൂ…”

“എനിക്കുവേണ്ട… എനിക്കുറക്കം വരുന്നു…..”

“ഛീ…. കുടിക്കെടി…….”

പേടിച്ചു വിറച്ച കനകലത ഗ്ലാസ്‌ വാങ്ങി പാതി കുടിച്ചിട്ട്‌ തിരിച്ചു കൊടുക്കുന്നു. ബാക്കി പാൽ കനകാംബരൻ ഒറ്റവലിക്ക്‌ അകത്താക്കുന്നു.

“ഇത്‌ നമ്മുടെ ഫസ്‌റ്റ്‌ നൈറ്റാ…… ഉറങ്ങാനുള്ളതല്ല ഈ രാത്രി…… ഈ ബഡ്‌ റൂമിലല്ല നമ്മുടെ ഫസ്‌റ്റ്‌ നൈറ്റ്‌ ആഘോഷിക്കേണ്ടത്‌”

“പിന്നെവിടാ?”

വരൂ….കാണിച്ചു തരാം…..“

മുറി തുറന്ന്‌ പുറത്തിറങ്ങിയ കനകാംബരൻ കനകലതയെ പിടിച്ചുവലിച്ചുകൊണ്ട്‌ നേരേ കിച്ചനിലേക്ക്‌ പാഞ്ഞു.

”ദാ…. ഇവിടെ ഇന്ന്‌ നമ്മുടെ ഫസ്‌റ്റ്‌ നൈറ്റ്‌ ആഘോഷം….“

”ങ്ങേ! ഇവിടെയോ?!…. എനിക്കുറങ്ങണം…..“

”ഇന്ന്‌ നീ ഉറങ്ങേണ്ട, കനകൂ…. നിനക്ക്‌ അടുപ്പ്‌ കത്തിക്കാനറിയാമോ?“

”ഇല്ല-“

”എങ്കീ ഞാൻ പഠിപ്പിച്ചുതരാം….. ദാ….ഇങ്ങനെയാ അടുപ്പ്‌ കത്തിക്കേണ്ടത്‌….. മനസി​‍്സലായോ?“

”മനസ്സിലായി…..“

”ചായ ഉണ്ടാക്കാനറിയാമോ?“

”ഇല്ല-“

”എങ്കീ ചായ ഉണ്ടാക്കാൻ പഠിപ്പിച്ചുതരാം…..“

”കഞ്ഞി വയ്‌ക്കാനോ?“

”അറിയില്ല“

”എങ്കിലതും പഠിപ്പിക്കാം…… ചായ ഉണ്ടാക്കണം…..കഞ്ഞിവയ്‌ക്കണം കറിവയ്‌ക്കണം….. ദോശചുടണം…. ചമ്മന്തി അരയ്‌ക്കണം…. ഇത്രയും കഴിഞ്ഞാൽ കട്‌ലേറ്റ്‌, ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, ചില്ലിചിക്കൻ ഇവ ഉണ്ടാക്കാനും പഠിപ്പിക്കാം…. അങ്ങനെ അടുക്കളപ്പണി മുഴുവൻ ഇന്ന്‌ ഒറ്റ രാത്രികൊണ്ട്‌ നിന്നെ ഞാൻ പഠിപ്പിക്കാമെന്റെ കനകുഭാര്യേ…“

”ഞാൻ പിന്നെ പഠിച്ചോളാം… എനിക്കുറങ്ങണം.

“ഛീ…..ഞാൻ പറയുന്നപോലെ അനുസരിച്ചാൽ മതി കേട്ടോടീ…. ആദ്യം കടുപ്പത്തിലൊരു ചായ ഉണ്ടാക്കെടീ…..”

“ഉ….ണ്ടാ…..ക്കാം……” അവൾ ദയനീയമായി തന്റെ ഭർത്താവിനെ നോക്കി. പിന്നെ ചായ ഉണ്ടാക്കാൻ തുടങ്ങി.

Generated from archived content: humour1_sep22_09.html Author: babu_alappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English