“ജ്യോത്സരേ…. ജ്യോത്സര്‍ നാള്‍ പൊരുത്തം നോക്കിയ ആ കൊല്ലം കാരന്‍ പയ്യനുമായുള്ള വിവാഹം ഞങ്ങളങ്ങ് നിശ്ചയിച്ചു. വൃശ്ചികമാസം വിവാഹം നടത്താനാ തീരുമാനം. നല്ലൊരു മുഹൂര്‍ത്തം കുറിക്കണം“.
“കുറിക്കാമല്ലോ”- പുഞ്ചിരികൊണ്ട് ജോത്സര്‍ പഞ്ചാഗം തുറന്നു.
“പിന്നേ… ബ്യൂട്ടീഷ്യനെ ബുക്ക് ചെയ്തോ?”
“ഇല്ല… ജോത്സന്റെ മിസ്സിസിനെ ബൂക്ക് ചെയ്യാനാ ഉദ്ദേശിക്കുന്നേ…”
“നല്ലത്… വൃശ്ചികമാസം ആദ്യത്തെ ഞായറാഴ്ച നല്ലദിവസമുണ്ട്. ചോദിക്കട്ടെ-“
ജോത്സന്‍ ഭാര്യയുടെ മൊബൈലിലേക്ക് വിളിച്ചു.
“വൃശ്ചികമാസം ആദ്യഞായറാഴ്ച ബുക്കിങ്ങുണ്ടോ ഭാര്യേ”
“ഉണ്ട്” ചേട്ടാ… രണ്ട് ബുക്കിങ്ങുണ്ട്.”
“രണ്ടാം ഞായറാഴ്ചയോ?”
“അന്ന് മൂന്ന് ബുക്കിഗ്”
“മൂന്നാം ഞായറാഴ്ചയോ?”
“അന്ന് നാലുണ്ട്.”
“അപ്പൊള്‍ നാലാം ഞായറാഴ്ചയോ?”
“നോക്കട്ടെ… ഭാഗ്യം അന്ന് ഒന്നേയുള്ളൂ.”
“എങ്കീ … അന്ന് നിന്നക്കോരു ബുക്കിംഗുണ്ട്. കുറിച്ചിട്ടോ”
“കുറിച്ചു…”
“അപ്പോഴേ… വൃശ്ചികമാസം നാലാം ഞായറാഴ്ച ഏറ്റവും നല്ലരു മുഹൂര്‍ത്തമുണ്ട്.. എന്താ?”
“മതി…. അത് കറുച്ചോളൂ..”
ജോത്സന്‍ മുഹൂത്തം കുറിച്ചു. ദക്ഷിണ വച്ചു. ദക്ഷിണവാങ്ങി മടിയിലിട്ടു.
“ഇനി ബ്യൂട്ടീഷ്യന്റെ കാര്യം… വധുവിനെ മത്രം ഒരുക്കാനും മിനുക്കാനു മാണെങ്കില്‍ ചാര്‍ജ് അയ്യായിരം രൂപ 10% ഡിസ്ക്കൌണ്ട് കഴിച്ച് 4500/- തന്നാല്‍ മതി.. പിന്നെ ഞങ്ങള്‍ ക്ക് മറ്റോരു സ്കീമുണ്ട്. ഫാമിലി ബ്യൂട്ടീഷന്‍ സ്കീം.. ഫാമിലിയിലെ മുഴുവന്‍ സ്ത്രീകളേയും ഒരുക്കി മിനുക്കിയെടുക്കുന്ന സ്കീം. വധുവിനെ കൂടാതെ സാറിന്റെ ഭാര്യ, അമ്മ, അമ്മായിയമ്മ, മറ്റ്പെണ്മക്കള്‍, മരുമക്കള്‍ തുടങ്ങിയ എല്ലാവരേയും മിനുക്കിത്തരും..”
“അതിനെത്രയാചാര്‍ജ്?”
“ഇരുപത്തയ്യായിരം… ഈ സ്കീമിനാകുമ്പോ 20% ഡിസ്ക്കൌണ്ടുണ്ട്. ഡിസ്ക്കൌണ്ട് കഴിച്ച് 20000/- തന്നാല്‍ മതി”
“വളരെ സന്തോഷം..”
അഡ്വാന്‍സ് വാങ്ങി ജോത്സന്‍ മേശയില്‍ തിരുകി. എന്നിട്ട് ഒന്നിളകി ചിരിച്ചു.
Generated from archived content: humour1_oct11_11.html Author: babu_alappuzha