ഹൈഹീല്‍ഡുകള്‍

സുമംഗല മാഡത്തിന്റെ കാര്‍ സിറ്റിയിലെ ഏറ്റവും വലിയ ഷൂമാര്‍ട്ടിനു മുന്നില്‍ നിന്നു. കാറില്‍ നിന്നും ഇറങ്ങി മാഡം കടയിലേക്ക് കാലെടുത്തു വച്ചു.

” ഇരിക്കണം മാഡം … എന്താ വേണ്ടത്? ‘’ സെയിത്സ്മാന്‍ വിനീതനായി.

‘’ ഹൈഹീല്‍ഡ് ഷൂ’‘

‘’ ഹൈറ്റ്?’‘

‘’മാക്സിമം എത്ര ഹൈറ്റുള്ളതുണ്ട്?’‘

‘’ 5 അടി’‘

‘’ നോക്കട്ടെ’‘

സെയിത്സ്മാന്‍ മൂന്നാലു ജോഡി ഹൈഹീല്‍ഡുകള്‍ മുന്നില്‍ നിരത്തി. അതൊലൊന്ന് കയ്യിലെടുത്തു കൊണ്ട്-

‘’ മാഡം …ഏറ്റവും ഉയരം കൂടിയതും വില കൂടിയതും ഈട് നില്‍ക്കുന്നതുമായ ഐറ്റമാണിത്. … ഈ ഷൂ വാങ്ങിയാല്‍ ഒരു ഏണി ഫ്രീയായി തരുന്നതാണ്. …. കൂടാതെ ഈ ഷൂവിന്റെ പുറത്ത് കയറാനുള്ള ട്രയിനിംഗ് ഫ്രീയായി നല്‍കുന്നതുമാണ്. ഒരാഴ്ചത്തെ ട്രയിനിംഗ് ….വി. ഐ. പി സ്റ്റാര്‍ഹോട്ടലില്‍ വച്ച്… മാത്രമല്ല ലൈഫ് ഇന്‍ഷ്വറന്‍സ് കവറേജുമുണ്ട്’‘

‘’ എങ്കില്‍ ഇത് മതി … പായ്ക്ക് ചെയ്തോളു…’‘

Generated from archived content: humour1_jan21_12.html Author: babu_alappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here