എന്‍റെ നെഞ്ചിലെ വര്‍ഷമേഘങ്ങള്‍
പെയ്തൊഴിയാത്ത വിങ്ങലായ് കുമിഞ്ഞുകൂടി
പുലര്കാലത്തിലെ ഏതോ യാമത്തില്‍
തന്നുത്തുറഞ്ഞ് ആലിപ്പഴങ്ങളായി
അവന്‍റെ ശിരസ്സിങ്കല്‍ ആഴ്ന്നിറങ്ങുന്നു…
പിന്നീട്, മൌനത്തിന്‍റെ വാങ്ങ്മൊഴി കടന്നു
അകലങ്ങളിലേക്കടുത്തപ്പോള്‍
നഷ്ടമായ സ്വപ്നത്തിന്റെ തീക്കനലില്‍
അവ ഉരുകിയൊലിച്ചു
ധരിത്രിയുടെ മാറിലേക്ക്…
ഇത്,എന്‍റെ സ്വപ്നങ്ങളുടെ തീര്‍ഥാടനം!
Generated from archived content: poem3_nov10_11.html Author: babitha_manninagappalliyil