മുട്ടി ഞാനെത്രയോ വിളിച്ചുപോയി
ഒട്ടും തുറന്നില്ലൊരു വാതിലും
മുട്ടിയതുമിച്ചമായി കണ്ടപ്പോഴെ
കിട്ടാത്തതിനെ കൊണ്ടിങ്ങുപോന്നു.
കണ്ണാടി കാട്ടി വിളിച്ചു ദേവൻ
കണ്ണൊന്നുള്ളിലതുനോക്കാനായി
കണ്ണാടി കണ്ടന്തിച്ചുപോയി ഞാനും
കണ്ടെന്റെ രൂപവും ഭാവങ്ങളും.
കുമ്പിട്ടു നിന്നപ്പോൾ താനേ കണ്ടറിഞ്ഞു
‘കുണ്ടും കുഴികളു’മെന്നിൽത്തന്നെ
കുണ്ടായതൊക്കെയുമഴകാക്കി
വീണ്ടുമക്കണ്ണാടിതന്നിൽ നോക്കി.
ആശ്ചര്യമായി നെഞ്ചകത്തിലും
എത്ര തിളക്കമാർന്ന പ്രതിഛായ
മാറ്റുരച്ചക്കണ്ണാടിയിൽ കാണാമെന്റെ
സത്യസ്വരൂപനെയാനന്ദത്തിൽ.
മുട്ടുകയില്ലൊട്ടും കൊട്ടുകയില്ല
തട്ടിവിളിക്കുമെന്നാരവം മാത്രം
പഞ്ചമങ്ങൾ മെരുക്കിത്തരുമത്
കൊഞ്ചിക്കുഴഞ്ഞങ്ങറിവുതരും
Generated from archived content: poem3_mar28_07.html Author: b_sudharma