കുണുക്കിട്ട പെണ്ണേ കുറുന്തോട്ടി
കരിക്കത്തിപ്പെണ്ണേ കറുത്തോളെ
ഇടവപ്പാതി ചറപറയായി
ഏട്ടക്കൂരി വരിവരിയായി
കതിരുകളെല്ലാം ഊരിക്കോരി
ചൂണ്ടേൽ പിടിക്കെടി കുറന്തോട്ടി
നല്ല കുടം പുളിയിട്ടു നല്ല
മുളകുകറി വിളമ്പെടി കുറുന്തോട്ടി“
പടച്ചോൻ പടച്ചതല്ലേയതിനേം
പടച്ചോൻ കൊലപൊറുക്കൂല്ലെന്നേ
പിടിക്കൂല ചുണ്ടേൽ പിടിക്കൂല
പിടിക്കൂലാഞ്ഞാനതു ചെയ്യൂല്ല
കൊലചെയ്യാനാർക്കും കൊടുക്കൂല
കൊലക്കറിയാർക്കും വിളമ്പൂല്ല
കോടതി വിധിയല്ലേൽപ്പോലുമേ
കോടീലൊരു കൊലയല്ലേന്നത്.”
Generated from archived content: poem1_aug18_09.html Author: b_sudharma