മാവേലിനാട്‌ – ഒരു സോഷ്യലിസ്‌റ്റ്‌ സങ്കൽപ്പം

ഓണത്തെക്കുറിച്ചുളള ഇന്നത്തെ മലയാളികളുടെ വിചാരങ്ങൾ തികച്ചും പുതിയ കാലഘട്ടത്തിന്റെ സവിശേഷതകൾക്കനുസൃതമായി യാന്ത്രികമായി മാറിയിട്ടുണ്ട്‌. ഏതു മേഖലകൾക്കകത്തേയ്‌ക്കും കടന്നു വരുന്ന പുതിയ ആഗോളവത്‌കരണത്തിന്റെ ഭാഗമായ കമ്പോള സംസ്‌കാരത്തിന്റെ സാന്നിദ്ധ്യംകൊണ്ട്‌ ഓണമൊരു ഇൻസ്‌റ്റന്റ്‌ ആഘോഷംപോലെ മാറികൊണ്ടിരിക്കുകയാണ്‌. വാസ്‌തവത്തിൽ ഓണം എന്നുളളത്‌ മിത്ത്‌ ആണെങ്കിൽപോലും ഒരു വലിയ ആശയമാണ്‌. എല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന മാവേലിനാട്‌ എന്നത്‌ എല്ലാക്കാലത്തും മനുഷ്യസ്‌നേഹികൾക്ക്‌ സ്വപ്‌നം കാണാൻ പറ്റുന്ന ഒരു നല്ല നാടാണ്‌. എല്ലാവരും ഒന്നുപോലെ ജീവിക്കുക എന്നത്‌ ഏറ്റവും പുതിയ കാലത്ത്‌ കുറെക്കൂടി സൈദ്ധാന്തികമായി ന്യായീകരിച്ച്‌ ഒരു സോഷ്യലിസ്‌റ്റ്‌ സങ്കൽപ്പം എന്ന രൂപത്തിലേയ്‌ക്ക്‌ വികസിപ്പിക്കാവുന്നമട്ടിൽ, അതിന്റെ ഒരു കരട്‌ കിടക്കുന്നത്‌ മാവേലിനാട്‌ എന്ന ഒന്നിലാണെന്ന്‌ എനിക്ക്‌ തോന്നുന്നു. എന്തായാലും ഏതു ഓണക്കാലത്തും ഓണത്തെക്കുറിച്ചുളള വിചാരങ്ങളിലും ഒരു പുതിയൊരു ലോകത്തെ സ്വപ്‌നം കാണാൻപറ്റും. എല്ലാ അർത്ഥത്തിലും മാനുഷികത കുറെകൂടി നല്ലകാലത്തെ കുറിച്ച്‌ സ്വപ്‌നം കാണുന്ന ഏതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളം കൂടുതൽ മുന്നോട്ടുപോകാൻ പ്രേരണ നല്‌കുന്ന ഒരു ആഘോഷമാണ്‌ ‘ഓണം’. ഇപ്പോഴത്തെ യാന്ത്രികമായ, റെഡിമെയ്‌ഡ്‌ ഓണാഘോഷപരിപാടികൾ മനുഷ്യരുടെ ജീവിതത്തിൽ ആഗോളവത്‌കരണം വരുത്തികൊണ്ടിരിക്കുന്ന സ്വാധീനമായി അതിനെ കാണുമ്പോൾതന്നെ ഓണം നല്ല മനുഷ്യരെ സംബന്ധിച്ചിടത്തോളം പുതിയൊരു ആവേശം പ്രദാനം ചെയ്യുന്നുണ്ട്‌.

Generated from archived content: maveli_socialist.html Author: b_sethuraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English